Type Here to Get Search Results !

Bottom Ad

15 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പതിമൂന്നുകാരി പിടിയില്‍


തിരുവനന്തപുരം: (www.evisionnews.in)  വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ വില വരുന്ന 584 ഗ്രാം സ്വര്‍ണവുമായി പതിമുന്നുകാരിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഞായറാഴ്ച രാവിലെ കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരിയാണ് കുട്ടി. 
അമ്മാവനും ഭാര്യയും കുഞ്ഞും അമ്മൂമ്മയുമാണ് കുട്ടിയോടൊപ്പം കൊളംബോയില്‍ നിന്നെത്തിയത്. കസ്റ്റംസ് വിഭാഗത്തിലെ ഡോര്‍ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍വഴി കടന്നുവന്നപ്പോള്‍ ബീപ്പ് ശബ്ദം അധികമായി കേട്ടതിനെ തുടര്‍ന്ന് കുട്ടിയെയും കൂടെ വന്ന ബന്ധുക്കളെയും കസ്റ്റംസിന്റെ വനിതാ എയര്‍ ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ പിടികൂടി. തുടര്‍ന്ന് പ്രത്യേക മുറിയില്‍ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് അരയില്‍ ഒളിപ്പിച്ച ചെയിനും വസ്ത്രത്തിനടിയില്‍ മറച്ചു വെച്ചിരുന്ന വളകളും കണ്ടെത്തിയത്. 
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി പലതവണ ഇവര്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എസ്. എല്‍. ശ്രീപാര്‍വതി, സൂപ്രണ്ടുമാരായ കെ. പദ്മകുമാര്‍, എന്‍.സുഗുണന്‍, എയര്‍ഇന്റലിജന്‍സ് ഓഫീസര്‍മാരായ ആര്‍.ശാലിനി, അരുള്‍രാജ്, ഉദയശങ്കര്‍, ആഷാ ഗിരി, എന്നിവരാണ് ഇവരെ ചോദ്യം ചെയ്തത്. കസ്റ്റംസ് കേസെടുത്തു.

evisionnews


Keywords: Gold, customs, thirteen year old, arrested, beep, dress, sunday
Tags

Post a Comment

0 Comments

Top Post Ad

Below Post Ad