അമീന്‍ ഹുദവി ഖാസിയാറകം
കേരളക്കരയെ പക്ഷിപ്പനി ഭീതി ബാധിച്ചിരിക്കുകയാണ്. മൃഗങ്ങളും നമ്മെ ക്രൂശിച്ച് തുടങ്ങിയിരിക്കുന്നു. സ്വന്തം അവയവങ്ങള്‍ പോലും വിശ്വാസ വഞ്ചന നടത്തുന്ന ഈ കാലത്ത് ഇതൊരു അത്ഭുതമൊന്നുമല്ല.
താറാവിലൂടെയും കോഴിയിലൂടെയും പടര്‍ന്നു പന്തലിക്കുന്ന പക്ഷിപ്പനിയെ നാം പ്രതിരോധിക്കണം. അത് സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും ബാധുത തന്നെയാണ്. കേന്ദ്ര വിദഗ്ധ സംഘം വന്ന് വിധിച്ച വിധി താറാവുകളെയും കോഴികളെയും കൂട്ടമായി കൊന്നൊടുക്കുക എന്നാണ്.
കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘമായത് കൊണ്ട് തന്നെ നോ കമന്റ്‌സ്....... കാരണം അവര്‍ ഇക്കാര്യത്തില്‍ വിവരമുള്ളവരാണ്. വിവരമില്ലാത്തവര്‍ വിവരമുള്ളവരോട് ചോദിക്കണമെന്നാണ് വേദകല്‍പന.
വേദന; തലയിലേക്ക് ഞരമ്പ് കയറി പോകുന്ന ഏതൊരു ജീവിക്കും പറഞ്ഞതാണ്. എന്നെ ഒന്നു കൊന്നുതരൂ എന്ന് നിലവിളിക്കുന്ന രോഗിയെപ്പോലും മനുഷ്യാവകാശം പറഞ്ഞ് കൊല്ലരുത്... കൊല്ലരുത്... അത് മനുഷ്യകുലത്തോടുള്ള അക്രമമാണെന്ന് മനുഷ്യസ്‌നേഹികള്‍ വിലപിക്കുമ്പോള്‍ ഈ യുഗത്തിലെ മൃഗസ്‌നേഹികള്‍ ഏത് മാളത്തിലാണ് ഇപ്പോള്‍ കുടിയിരിപ്പ്.
താറാവിന് വിളിച്ച് പറയാന്‍ കഴിയില്ലല്ലോ.. എന്നെ ആദ്യം അബോധാവസ്ഥയിലാക്കൂ എന്നിട്ട് തീയിട്ടോ.... പോര.... എഴുതാന്‍ പോലുമറിയില്ലല്ലോ.....
പക്ഷെ അത് മനസ്സിലാക്കാനുള്ള ബുദ്ധിയും കാര്യശേഷിയും അതിനെ ഭരിക്കുന്ന മനുഷ്യര്‍ക്കുണ്ട്.. നിങ്ങള്‍ നിങ്ങളുടെ മൃഗങ്ങളെ അറുക്കുമ്പോള്‍ കത്തി മൂര്‍ച്ച കൂട്ടണമെന്ന് പഠിപ്പിച്ച പ്രവാചകന്‍ മുഖവിലക്കെടുത്തത് കൊല്ലപ്പെടുന്ന മൃഗത്തിന്റെ സുഖമമായ അന്ത്യത്തെയാണ്..
അത് കൊണ്ട് നാം കൊന്നൊടുക്കുന്ന താറാവുകളും കോഴികളും ആദ്യമേ രോഗികളാണ്, പിന്നെ അവര്‍ക്ക് സംസാരിക്കാനും എഴുതാനും കഴിയില്ലെങ്കിലും വേദനിക്കാന്‍ കഴിയും.
അതിറ്റുകളെ കഴിയും വിധം വേദനിപിക്കാതെ കൊന്നൊടുക്കാനുള്ള സംവിധാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ദൈവത്തെയോര്‍ത്ത് അഭ്യര്‍ഥിക്കുന്നു.
Keywords: Burn, Tharav, Pakshippani, Sarkar, Tharav, ducks, Kozhi, cut, Article, Ameen Khaziyarakam

Post a Comment
0 Comments