Type Here to Get Search Results !

Bottom Ad

ജില്ലാ ക്രിക്കറ്റ്: അമാസ്‌ക് ശന്തോഷ് നഗറിനും എച്ച്.ബ.സി ചൂരിക്കും ജയം

കാസര്‍കോട്:(www.evisionnews.in)ജില്ലാ ക്രിക്കറ്റ് ലീഗ് എ-ഡിവിഷന്‍ മത്സരത്തില്‍ അമാസ്‌ക് സന്തോഷ് നഗര്‍ ബ്രദേര്‍സ് കാസര്‍കോടിനെ 37 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അമാസ്‌ക് 21.4 ഓവറില്‍ 137 റണ്‍സിന് എല്ലാവരും പുറത്തായി. അന്‍സാരി 42 റണ്‍സും ചന്ദ്രശേഖര്‍ 4 വിക്കറ്റുകളും നേടി. മറുപടി ബാറ്റ് ചെയ്ത ബ്രദേഴ്‌സ് 21.1 ഓവറില്‍ 102 റണ്‍സിന് എല്ലാവരും പുറത്തായി. ഫായിസ് 5 വിക്കറ്റുകള്‍ നേടി.
മറ്റൊരു മത്സരത്തില്‍ എച്ച്.ബി.സി ചൂരി അറ്റലസ് സ്റ്റാര്‍ ആലംപാടിയെ 82 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എച്ച്.ബി.സി 24 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. കാസിം 40 റണ്‍സ് നേടി. മറുപടി ബാറ്റ് ചെയ്ത അറ്റലസ് സ്റ്റാര്‍ 18.1 ഓവറില്‍ 84 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീഹരി എസ്.നായര്‍ 4 വിക്കറ്റുകള്‍ നേടി.

ചൊവ്വാഴ്ച ബ്ലേസ് തളങ്കര ടി.എസ്.സി തെരുവത്തിനെയും, എം.എഫ്.എ മംഗല്‍പാടി അറ്റലസ് സ്റ്റാര്‍ ആലംപാടിയെയും നേരിടും


Post a Comment

0 Comments

Top Post Ad

Below Post Ad