ദുബൈ: (www.evisionnews.in) ജിംഖാന ഗൾഫ് കമ്മിറ്റി സംഘടിപ്പിച്ച നാലപ്പാട് ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട് ബോൾ ടൂർണമെന്റിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ ശക്തരായ നെല്ലറ ബ്രദേർസ് പ്രഗൽഭരായ റിയൽ എക്സ്പ്രസ്സ് അബുദാബിയെ ഏകപക്ഷ്യമായ മൂന്നു ഗോളുകൾക് പരാചയപ്പെടുത്തി നാലപ്പാട് ട്രോഫി കരസ്ഥമാക്കി.
വെൽഫിറ്റ് ഗ്രൂപ്പ് ചെയർമാൻ യഹ് യ തളങ്കര ജേതാക്കൾക് നാലപ്പാട് ട്രോഫി സമ്മാനിച്ചു. അഹമദ് അഷ്‌റഫ്, മുഹമ്മദ് കീഴൂർ, മുഹമ്മദ് കുഞ്ഞി കാദിരി, ഹനീഫ മരബയൽ, എം. എ. മുഹമ്മദ് കുഞ്ഞി, റാഫി കല്ലട്ര, അഷ്‌റഫ് ബ്രിട്ടീഷ്, നാസ്സർ വെളിയങ്കോട്, അമീർ കല്ലട്ര, റഹ്മാൻ കൈനോത്ത്, അബ്ദുൽ അസീസ് സീ. ബീ, റഹ്മാൻ കടങ്കോട്, റാഫി പള്ളിപ്പുറം, ഹനീഫ ടീ. ആർ, ഇല്യാസ് പള്ളിപ്പുറം, സാബിർ വളപ്പിൽ, ആരിഫ് മരബയൽ തുടങ്ങിയവർ ട്രോഫികളും കാശ് പ്രൈസുകളും വിതരണം ചെയ്തു.
Keywords: nalappad trophy, Nellara brothers, winners, Jimkhana gulf committee, sevens


Post a Comment
0 Comments