പൊയിനാച്ചി (www.evisionnews.in): ഉദുമ താലൂക്ക് കലോത്സവത്തില്‍ ശ്രീഹരി ബാലഗോകുലം ജേതാക്കളായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പനയാല്‍ നെല്ലിയടുക്കം ഗവ.എല്‍പി സ്‌കൂളില്‍ നടന്നു വരികയായിരുന്ന ബാലഗോകുലം ഉദുമ കലോത്സവത്തിന് ഇതോടെ സമാപനം കുറിച്ചു. എരോല്‍ നെല്ലിയടുക്കം ശ്രീഹരി ബാലഗോകുലം കാഴ്ച്ച വെച്ച ഗംഭീര പ്രകടനമാണ് അവരെ ഒന്നാം സ്ഥാനത്തിന് അര്‍ഹരാക്കിയത്. തലക്ലായി ശ്രീ പാര്‍ത്ഥസാരഥി ബാലഗോകുലം രണ്ടാം സ്ഥാനം കരസ്ഥമാക്കി. പരപ്പ കുരുക്ഷേത്ര ബാലഗോകുലത്തിനാണ് മൂന്നാം സ്ഥാനം.
സമാപന സമ്മേളനത്തില്‍ ബാലഗോകുലം ജില്ലാ പ്രസിഡന്റ് കെ.വി. ഗണേശന്‍ സമ്മാനദാനം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വൈ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ സെക്രട്ടറി എന്‍.പി. വിദ്യാധരന്‍, മേഖലാ സെക്രട്ടറി രാധാകൃഷ്ണന്‍, രാജന്‍ കുറ്റിക്കോല്‍, അനീഷ്‌കുമാര്‍ എരോല്‍, പി.ടി. രാജേഷ്, ജയരാമന്‍ മാടിക്കാല്‍ സംബന്ധിച്ചു.
കലോല്‍സവ നഗരിയില്‍ മാതൃകയായി സ്വച്ഛഭാരത്
രണ്ട് ദിവസങ്ങളിലായി നടന്ന ഉദുമ താലൂക്ക് ബാലഗോകുലം കലോല്‍സവത്തില്‍ ഏവര്‍ക്കും മാതൃകയായി സ്വച്ഛഭാരതിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനം നടന്നു. താലൂക്കിലെ മുഴുവന്‍ ബാലഗോകുലങ്ങളില്‍ നിന്നും വന്ന നിരവധി കുട്ടികള്‍, അമ്മമാര്‍, പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘങ്ങള്‍ കൂട്ടമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. പ്രക്രിയയുടെ ഭാഗമായി പനയാല്‍ ഗവ.എല്‍പി സ്‌ക്കൂളും പരിസരവും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിമിഷനേരം കൊണ്ട് വൃത്തിയാക്കി.
Keyword: Kasaragod-poinachi-kalosavu-uduma-taluk-
%2Bcopy.jpg)
Post a Comment
0 Comments