Type Here to Get Search Results !

Bottom Ad

പേരാലില്‍ ജനം ചൊവ്വാഴ്ച വിധിയെഴുതും അട്ടിമറി കൊതിച്ച് റംല, അഭിമാനപോരാട്ടത്തിന് ലീഗ്

കുമ്പള: (www.evisionnews.in)പേരാല്‍ വാര്‍ഡ് ചൊവ്വാഴ്ച വിധിയെഴുതുമ്പോള്‍ ജനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പേരാല്‍ വാര്‍ഡുമെമ്പറുമായിരുന്ന മുസ്ലിംലീഗിലെ പി.എച്ച്. റംല രാജിവച്ചൊഴിഞ്ഞ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നന്നത്. 
റംല അട്ടിമറി പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങുമ്പോള്‍ ലീഗിന് ഇത് അഭിമാനപോരാട്ടമാണ്.മറിയുമ്മ മൂസയാണ് ലീഗ് സ്ഥാനാര്‍ത്ഥി. 
സി.പി.എം. പിന്തുണക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മല്‍സരിച്ച ശാലിനിയും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി ഷൈനിയുമാണ് മല്‍സരരംഗത്തുള്ളത്. 
പേരാല്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ ഒന്നും രണ്ടും നമ്പര്‍ ബൂത്തുകളിലാണ് പോളിംഗ് നടക്കുക.

keywords : peral-election-ramla-league

Post a Comment

0 Comments

Top Post Ad

Below Post Ad