ബംഗളൂരു: (www.evisionnews.in) 222 തവണ ഫോണില്‍ വിളിച്ച് വനിതാ പോലീസിനെ കമന്റടിച്ച 22 കാരന്‍ പിടിയില്‍. രാമനഗരത്തില്‍ പലചരക്ക് കട നടത്തിവരുന്ന വിനയനെയാണ് കബണ്‍പാര്‍ക്ക് പോലീസ് പിടികൂടിയത്. പോലീസ് കണ്‍ട്രോള്‍ റൂമിലെ 100 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ചാണ് യുവാവ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരെ കമന്റടിക്കുകയും അശ്ശീലം പറയുകയും ചെയ്തതെന്നാണ് പരാതി. തുടര്‍ച്ചയായി പതിനൊന്നു ദിവസം 222 തവണയായി വനിതാ പോലീസിനെ വിളഇ്ചചാണ് അശ്ലീലം പറഞ്ഞതത്രെ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ പത്ത് വരെയുള്ള കാലയളവിലാണ് ഇത് നടന്നതെന്നും കണ്ടെത്തി. യുവാവിന്റെ ശല്യം സഹിക്കാന്‍ പറ്റാതായതോടെയാണ് കണ്‍ട്രോള്‍ റൂം അധികൃതരെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാര്‍ വിവരം അറിയിച്ചത്. ഇരുപത് വനിതാ കോണ്‍സ്റ്റബിള്‍മാരാണ് യുവാവിന്റെ ശല്യം ചെയ്യലിന് ഇരയായതെന്ന് പറയുന്നു. 222 കോളുകളുടെയും ശബ്ദരേഖ കണ്‍ട്രോള്‍ റൂം അധികൃതര്‍ ഡി.വി.ഡിയിലാക്കി കബണ്‍ പാര്‍ക്ക് പോലീസിന് കൈമാറി.
Keywords: Banglore, Girl police, Ramanagaram, young man, D.V.D Cubon Park

Post a Comment
0 Comments