ബുറൈദ: (www.evisionnews.in) ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ കാണാതായ മലയാളിയുടെ മൃതദേഹം അല്‍ഖസീം പ്രവിശ്യയയിലെ നബഹാനിയക്ക് സമീപമുള്ള മരുഭൂമിയില്‍ കണ്ടത്തെി. തിരുവനന്തപുരം വര്‍ക്കല തോക്കാട് സജീര്‍ മന്‍സിലില്‍ ഷഹാലിന്റെ (46) മൃതശരീരമാണ് കണ്ടത്തെിയത്. റിയാദ്മദീന എക്‌സ്പ്രസ് റോഡില്‍നിന്ന് അല്‍പ്പം മാറി മരുഭൂമിയില്‍ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തത്തെിയ പോലീസ് മൃതദേഹം അല്‍റസ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട് . സഹോദരന്‍ ഷാനവാസിനൊപ്പം അല്‍ഹസയില്‍ ബേക്കറി നടത്തുകയായിരുന്ന ഷഹാല്‍. കഴിഞ്ഞ ജൂലൈയിലാണ് ഹുഫൂഫിലെ സ്വകാര്യ ഉംറ സര്‍വീസിന് കീഴില്‍ ഷഹാല് മക്കയിലേക്ക് പോയത്. ഉംറ നിര്‍വഹിച്ചതിനുശേഷം മദീനയിലേക്ക് പോകുന്നതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. മദീനയിലത്തെി പള്ളി സന്ദര്‍ശനത്തിന് ശേഷം ഷഹാലിനെ കാണാതാവുകയായിരുന്നു . ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിച്ച ഷഹാലിന് താന്‍ എവിടെയാണുള്ളതെന്ന് പറയാനും സാധിച്ചില്ല. മണിക്കൂറുകളോളം കാത്തുനിന്നിട്ടും കാണാതായതോട ഉംറസംഘം മദീന വിടുകയായിരുന്നു.
വിവരമറിഞ്ഞ സഹോദരനും സ്‌പോണ്‍സറും ഷഹാലിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചശഷം മദീനയില്‍ നിന്ന് ഹസയിലേക്കുള്ള ബസില്‍ യാത്ര തിരിക്കാനുള്ള ടിക്കറ്റ് അയച്ചുകൊടുത്തു. രാത്രി അവിടെ നിന്ന് ബസില്‍ കയറിയെങ്കിലും ഷഹാല്‍ വീണ്ടും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. ബസ് ജീവനക്കാര്‍ ആശ്വസിപ്പിച്ച് സീറ്റില്‍ പിടിച്ചിരുത്തി. പിറ്റേന്ന് പുലര്‍ച്ചെ വാഹനം അല്‍ഖസീം പ്രവിശ്യയിലത്തെിയതോടെ തനിക്കിവിടെയിറങ്ങണമെന്നാവശ്യപ്പെട്ട് വീണ്ടും ബഹളം വെച്ച ഷഹാലിനെ ബസ് ഓടിച്ചിരുന്ന ഈജിപ്ഷ്യന്‍ ഡ്രൈവര്‍ ഇറക്കി വിടുകയായിരുന്നു ഫോണ്‍ ബസില്‍ വെച്ചായിരുന്നു ഇയാള്‍ ഇറങ്ങിയത്. അല്‍ഹസയില്‍നിന്ന് സഹോദരന്‍ ഷാനവാസ് ബുറൈദയിലത്തെി പോലീസില്‍ ബന്ധപ്പെട്ടും മറ്റും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. കടുത്ത ചൂടുള്ള കാലാവസ്ഥയില്‍ ഷഹാല്‍ തളര്‍ന്ന് വീണതാകാം മരണകാരണമെന്ന് സംശയിക്കുന്നു .
ഇഖാമ, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും പഴ്‌സിലുണ്ടായിരുന്ന 75 റിയാലും പോലീസിന് ലഭിച്ചിട്ടുണ്ട്. ബീനയാണ് ഷഹാലിന്റെ ഭാര്യ. ഷിബിന്‍ഷ (15), ഷിഫ ഫാത്തിമ(10), ഹിബ ഫാത്തിമ(അഞ്ച്) എന്നിവര്‍ മക്കളാണ്. മൃതദേഹം ബുറൈദയില്‍ ഖബറടക്കും.
Keywords: Umra return, deadbody, desert, Thiruvananthapuram, Shahal

Post a Comment
0 Comments