ചെറുവത്തൂര്‍: (www.evisionnews.in) ജില്ലാ കലോത്സവ നഗരിയില്‍ അധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തോരണങ്ങള്‍ക്ക് പോലീസിന്റെ വിലക്ക്.
കാടംകോട്ട് നടക്കുന്ന ജില്ലാ കലോത്സവ സ്ഥലത്താണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് ചന്തേര പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യുവജനോത്സവ നഗരികളില്‍ ഇത്തരത്തിലുള്ള കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നത് സംഘര്‍ഷം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. ഇന്നലെ ചന്തേര പോലീസ് സ്റ്റേഷനില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രതിനിധികളുമായി എസ്‌ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഇതിനു പുറമെ യുവജനോത്സവ സംഘാടക സമിതി ഭാരവാഹികളും പി ടി എ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Jilla Kalolsava nagari, no permission for decoration by teachers and students label organization

Post a Comment
0 Comments