ചെറുവത്തൂര്‍: (www.evisionnews.in) ഇലക്ട്രിക് പോസ്റ്റുകളില്‍ വിവിധ നിറങ്ങളിലുള്ള പെയിന്റുകള്‍ അടിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് പോലീസ്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ പെയിന്റടിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ്‌നടപടി ശക്തമാക്കുന്നത്.
ഒരാഴ്ച മുമ്പ് ഒളവറയില്‍ വൈദ്യുതി പോസ്റ്റില്‍ ചായമടിച്ചതിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ വരയ്ക്കുന്നതും പാര്‍ട്ടികളുടെ പേര് എഴുതുന്നതും കുറ്റകരമാണ്.
Keywords: Electric post, paint, strict, says police,

Post a Comment
0 Comments