ബേക്കല്‍: (www.evisionnews.in) ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് ഒളിച്ചോടിയ പനയാല്‍ സ്വദേശിനിയായ ഭര്‍തൃമതിയും യുവാവും വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലായി.
വളപട്ടണത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പനയാലിലെ മനോഹരന്റെ ഭാര്യ മിനിയും (32),കോഴിക്കോട് വളാഞ്ചേരിയിലെ നൗഫലുമാണ് പോലീസ് പിടിയിലായത്. ഇരുവരെയും ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നതിന് പോ ലീസ് സംഘം വളാഞ്ചേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 19നാണ് മിനി 24കാരനായ നൗഫലിനോടൊപ്പം ഒളിച്ചോടിയത്. ഗള്‍ഫുകാരനായ നൗഫലുമായി ഫേസ്ബുക്ക് ചാറ്റിംഗിലൂടെ മിനി പ്രണയത്തിലാവുകയായിരുന്നു.
ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് പനയാലിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നിറങ്ങിയ മിനി പിന്നീട് നൗഫലിനൊപ്പം പോകുകയാണുണ്ടായത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ബേക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മിനിയും നൗഫലും മുംബൈയിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു.
ഇതിനിടെ നൗഫലിന്റെ തിരോധാനം സംബന്ധിച്ച് വളാഞ്ചേരി പോലീസും കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.വളാഞ്ചേരി പോലീസാണ് നൗഫലിനേയും മിനിയേയും വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ഇരുവരും അവിടത്തെ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
Keywords: Facebook love, young boy and girl, custody, panayal, valancheri, kozhikkode, chatting, Mumbai

Post a Comment
0 Comments