കാഞ്ഞങ്ങാട്: (www.evisionnews.in) വീട്ടില്‍ കളിക്കാന്‍ വന്ന രണ്ടര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മാവനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. ബെളാല്‍ മരുബങ്കുളം സ്വദേശിയായ കെ.മധുവിനെതിരെയാണ് (39) വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. 2014 ജൂലൈ ഒന്നിന് രാവിലെ മധുവിന്റെ വീട്ടില്‍ കളിക്കാനെത്തിയ രണ്ടര വയസ്സുകാരനായ ഗൗതമിനെ വീട്ട് സാധനങ്ങള്‍ വലിച്ചെറിഞ്ഞുവെന്നാരോപിച്ച് മധു തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അമ്മ രാജിയെയും മധു മര്‍ദ്ദിച്ചു. സംഭവത്തില്‍ രാജിയുടെ പരാതി പ്രകാരം മധുവിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
Keywords: Kanhangad, two and half year old, Belal, Marubangalam, Vellarikkund

Post a Comment
0 Comments