Type Here to Get Search Results !

Bottom Ad

എയ്ഡ്‌സ്: ആശങ്കയല്ല കരുതലാണ് വേണ്ടത്





ശരീഫ് കരിപ്പൊടി
ആരോഗ്യസുരക്ഷിതത്വത്തെയും ഭദ്രമായ ജീവിത ശൈലിയേയും ഓര്‍മപ്പെടുത്തി വീണ്ടുമൊരു എയ്ഡ്‌സ് ഡേ കൂടി എത്തിയിരിക്കുന്നു. ലോകത്തെ ഏറ്റവും മാരകമായ രോഗത്തെ തടഞ്ഞു നിര്‍ത്താന്‍ സമൂഹം ജാഗരൂകമാകണമെന്നും പിടിപെട്ടവരിലെ ആശങ്കയകറ്റി ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണമെന്നുമാണ് ഓരോ എയ്ഡ്‌സ് ദിനവും ഓര്‍മിപ്പിക്കുന്നത് (www.evisionnews.in).

കുത്തഴിഞ്ഞ ജിവിതസംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് എയ്ഡ്‌സ് എന്ന മഹാമാരി. മറ്റെല്ലാ രോഗമെന്നപോലെ വായുവിലൂടെയോ ഭൗതീകമായ സമ്പര്‍ക്കത്തിലൂടെയോ പകരുന്ന ഒന്നല്ല ഇത്. കുത്തഴിഞ്ഞ, പാവനമല്ലാത്ത ലൈംഗീക ബന്ധത്തിലൂടെയാണ് 85 ശതമാനത്തിലധികം ആളുകളിലും എയ്ഡ്‌സ് പകരുന്നത്. അവശേഷിക്കുന്ന ശതമാനം എയ്ഡ്‌സ് ബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്കും അത്തരം രോഗിയുടെ രക്തം സ്വീകരിക്കുന്നതിലൂടെയോ കുത്തിവെയ്പ്പിലൂടെയോ ആണ്. 

ആരോഗ്യമേഖല പുരോഗതിയിലാണെന്നും ബോധവല്‍ക്കരണം ആവശ്യത്തിലധികവും നല്‍കപ്പെടുന്നുവെന്നൊക്കെ പറയാനൊരുങ്ങുമ്പോഴും കേരളത്തിലും കാസര്‍കോട് ജില്ലില്‍ തന്നെയും എയ്ഡ്‌സ് എന്ന മഹാമാരിയുടെ പ്രസരണം ഒട്ടും കുറവല്ല. കൗമാരക്കാരില്‍ എയ്ഡ്‌സ് വര്‍ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനകളുടെ വെളിപ്പെടുത്തല്‍. പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 21 ലക്ഷത്തോളം എയ്ഡ്‌സ് ബാധിതരുണ്ട്. അതില്‍ പകുതിയോളം സ്ത്രീകളും കുട്ടികളും(www.evisionnews.in).. 

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ചിത്രവും ഭിന്നമല്ല. ഈ വര്‍ഷത്തെ പത്ത് മാസത്തെ കണക്കെടുപ്പില്‍ 27 ലക്ഷത്തിലധികം പേര്‍ക്ക് അണുബാധയുണ്ടെന്നാണ് സത്യം. കാസര്‍കോട്ട് 1254 പേര്‍ എച്ച് ഐവി ബാധിതരാണത്രെ. എയ്ഡ്‌സി ദിനാചരണം പ്ലക്കാര്‍ഡ് പിടിച്ചുള്ള മാര്‍ച്ചായും പത്രക്കോളങ്ങളിലെ പോസിംങായും മാറുമ്പോഴും അതിനു പിന്നിലൂടെ എച്ച ഐവി അമുബാധിതരുടെ എണ്ണം കൂണ്‍കണക്കെ മുളക്കുകയാണെന്ന സത്യം വിസ്മരിക്കരുത്. ശാശ്വതമായ പരിഹാരവും മരുന്നും ഇല്ലെന്നിരിക്കെയും കുത്തഴിഞ്ഞ ലൈംഗിക അരാജകത്വം സാര്‍വത്രികമാവുകയാണ്. 

(www.evisionnews.in) സത്യത്തില്‍ സത്യവും പവിത്രവുമായ പരിപാവനവുമായ ദാമ്പത്യ ബന്ധങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഓരോ എയ്ഡ്‌സ് ദിനവും. എന്നാല്‍ അതിനപ്പുറം അത് ബാധിച്ചവര്‍ക്ക് സാന്ത്വനവും ശരിയായ പരിചരണവും നല്‍കാന്‍ സമൂഹം ജാഗരൂകരാകണം. അതിനും കൂടിയാണ് എയ്ഡ്‌സി ദിനം ആചരിക്കുന്നത്. സ്വന്തം വീട്ടില്‍ പോലും എച്ച്‌ഐവി ബാധിതര്‍ ഒറ്റപ്പെടുന്നുവെന്ന യാഥാര്‍ഥ്യം നാം അറിയേണ്ടതുണ്ട്. അവിടെയാണ് ഡിസംബര്‍ ഒന്ന് സാന്ത്വനത്തിന്റെ പ്രതീകമാകുന്നത്. 

(www.evisionnews.in) താനറിയാത്ത വഴിയിലൂടെ രോഗം പിടിപ്പെട്ടവര്‍ എത്രയോ ഉണ്ട് നമ്മുടെ ചുറ്റുവട്ടങ്ങളില്‍. മൈസൂര്‍ കല്യാണവും ചിക്ക്മാംഗ്ലൂര് ബന്ധവും ഒടുവില്‍ എയ്ഡ്‌സില്‍ എത്തിച്ച് വിഷമിക്കുന്നവര്‍ കാസര്‍കോട്ടും കണ്ണൂരും കുറവല്ല. കഴിവില്ലാത്തതിന്റെ പേരില്‍ പിതാക്കളുടെ, ബന്ധുക്കളുടെ സങ്കടങ്ങള്‍ക്ക് നിന്നു കൊടുത്ത ഒരുപാട് സഹോദരിമാര്‍ ഇന്ന് കാസര്‍കോട്ടെ ഗ്രാമപ്രദേശങ്ങളില്‍ ഈ മഹാമാരിയുടെ വലയത്തിലാണ്. ചതിയനായ ഭര്‍ത്താവിന്റെ ദീനംപിടിച്ച ഭാര്യയായിട്ട്, അല്ലെങ്കില്‍ വിധവയായിട്ട്. അവരെ സമൂഹം ഒറ്റപ്പെടുത്തിയതാണ്. എന്നാല്‍ എല്ലാം മറന്ന് മരണം കാത്തുകിടക്കുന്ന അവരെ ഇനിയും ഒറ്റപ്പെടുത്തരുത്. അവര്‍ക്കൊക്കെ വേണ്ടത് ശരിയായ പരിചരണമാണ്. സാന്ത്വനമാണ്. മനസുതുറന്നുള്ള വര്‍ത്തമാനമാണ്. സമൂഹവും കൂടെപ്പിറപ്പുകളും നല്‍കുന്ന സാന്ത്വനവും മാനസിക ബലവും കൊണ്ട് ജീവിതത്തിന്റെ സുന്ദരനിമിഷങ്ങളെ സ്‌നേഹിച്ചു കഴിയുന്ന ഒരുപാട് സഹോദരിമാരെ നമുക്കറിയാം. അത് കൊണ്ട് തന്നെരോഗം അവരെ ഒറ്റപ്പെടുത്തിയാലും സമൂഹം വെറുക്കരുത്. ശരിയായ പരിചരണവും സാന്ത്വനവും നല്‍കാന്‍ നാം ബദ്ധശ്രദ്ധരാകണം. അങ്ങനെയുള്ള മനസാണ് എയ്ഡ്‌സ് ദിനാചരണത്തില്‍ ഉയര്‍ന്ന് വരേണ്ടത്.




Keywords: Kasaragod-aids-shereef karrippody-hiv-kerala-

Post a Comment

0 Comments

Top Post Ad

Below Post Ad