Type Here to Get Search Results !

Bottom Ad

സുനാമി കടലമ്മയുടെ കലി കണ്ട ആ കറുത്ത ദിനത്തിന് പത്ത് വയസ്

(www.evisionnews.in) ആര്‍ത്തലച്ച കടല്‍ കരവിഴുങ്ങിയ കറുത്ത ദിനത്തിന് ഇന്നേക്ക് പത്താണ്ട്. ലോകരാജ്യങ്ങള്‍ മുഴുവന്‍ നിസ്സഹായരായിപ്പോയ മണികൂറുകള്‍, 2,30,000 പേര്‍ ഒറ്റദിവസം കൊണ്ട് ഭുമുഖത്തു നിന്ന് തുടച്ച് നീക്കപ്പെട്ട ദിനം, ഇന്തോനീഷ്യ മുതല്‍ ഇങ്ങ് കേരളത്തിലെ തീരങ്ങളില്‍ വരെ ആര്‍ത്തലച്ചു കരയെടുത്ത ദിനം. അതായിരുന്നു പത്തുവര്‍ഷം മുമ്പ് ഉണ്ടായ സുനാമി. പുരാണങ്ങളിലും ഇതിഹാസങ്ങളിലും മുത്തശ്ശിക്കഥകളിലും മാത്രം മനുഷ്യന്‍ കേട്ടറിഞ്ഞ കടലമ്മയുടെ കലിയെ അനുഭവക്കാഴ്ചയാക്കി കൊടുത്ത വേദനനിറഞ്ഞ ദിനമായിരുന്നു അത്.

കടലമ്മ രാക്ഷസനെ പോലെയായിരുന്നു കരയിലേക്കെത്തിയത്. കടലമ്മയുടെ ആ കലിതുള്ളലിനെ ലോകം സുനാമി എന്ന ഓമനപ്പേരില്‍ വിളിച്ചു.  2004ല്‍ ഒരു ക്രിസ്തുമസ് പിറ്റേന്ന് ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകള്‍ 14 രാജ്യങ്ങളില്‍ നിന്നായി കവര്‍ന്നെടുത്തത് രണ്ടര ലക്ഷത്തോളം മനുഷ്യജീവനുകളെയായിരുന്നു. പത്തു വര്‍ഷം തികയുമ്പോഴും ആ നടുക്കുന്ന ഓര്‍മകള്‍ ആരുടെയും മനസ്സില്‍ നിന്ന് മായുന്നില്ല. 

ദുരന്തം 10 വര്‍ഷം പിന്നിടുമ്പോഴും അതിന്റെ മുറിപ്പാടുകള്‍ ഒരു ഓര്‍മപ്പുസ്തകം പോലെ മനസ്സിലുണ്ട്. ലോകത്തിലെ പലഭാഗ തീരങ്ങള്‍ കടല്‍ വിഴുങ്ങിയപ്പോള്‍ ലോകം അന്നുവരെ ഇതുപോലൊരു ദുരന്തത്തെ നേരില്‍ കണ്ടിട്ടുപോലുമില്ലായിരുന്നു.  ആയിരക്കണക്കിന് ബാല്യങ്ങളെ അന്ന് കടലമ്മ അനാഥരാക്കി, ഉറ്റവരേയും ഉടയവരേയും തിരിച്ചറിയാന്‍ അന്ന് കടലമ്മയ്ക്ക് ഹൃദയമുണ്ടായിരുന്നില്ല. മനസ്സിലെ മുറിപ്പാടുമായി കഴിയുന്ന അനാഥക്കുട്ടികള്‍. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍. സുനാമിയുടെ നടുക്കുന്ന കാഴ്ചകളില്‍ മനസ്സുപതറി മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെട്ട ഗൃഹനാഥന്‍മാര്‍. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന വീട്ടമ്മമാര്‍. വിഷാദരോഗവും ഭയവും ഉല്‍കണ്ഠയും മൂലം മാനസിക രോഗത്തിന് ചികില്‍സ തേടുന്നവര്‍. സുനാമിയുടെ ജീവിക്കുന്ന രക്തസാക്ഷികളായ കുഞ്ഞുങ്ങള്‍. ഇതെല്ലാം ആ രാക്ഷസ സുനാമി കാരണമായിരുന്നു.

വര്‍ഷങ്ങള്‍ പത്തുകഴിഞ്ഞിട്ടും ആര്‍ത്തലച്ച കടലിന്റെ സംഹാരതാണ്ഡവത്തിന് ഇരയായവര്‍ പുനരധിവാസത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും പേരില്‍ ഇന്നും കടലിനും കരയ്ക്കുമിടയി ജീവിക്കുകയാണ്. അവര്‍ക്കിനിയും സാന്ത്വനത്തിന്റെ തലോടലേററിട്ടില്ലാതെ വേദനകടിച്ചിറക്കി ദുരിതത്തെ അധിജീവിക്കുകയാണ്.

evisionnews


Keywords: Kasaragod-blakdays-tenyears-tsunami-





Post a Comment

0 Comments

Top Post Ad

Below Post Ad