ബിഹാര്‍ (www.evisionnews.in): ക്രിസ്മസ് ദിനത്തില്‍ ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനത്തിനിടെ ബീഹാറില്‍ അറുപതോളം ഹൈന്ദവ വിശ്വാസികള്‍ ക്രിസ്തുമതം സ്വീകരിച്ചു. ബോധ്ഗയക്കടുത്തുള്ള അതിയ ഗ്രാമത്തിലെ നാല്‍പത് മഹാദളിത് കുടുംബങ്ങളാണ് ക്രിസ്ത്യന്‍ മതം സ്വീകരിച്ചത്. പ്രത്യേക ജ്ഞാനസ്‌നാന ചടങ്ങിലായിരുന്നു ക്രസ്തുമതാശ്ലേഷണം.
ക്രസ്മസ് ദിനത്തില്‍ അരങ്ങേറിയ സംഭവം സംഘപരിവാറുകാരെപ്പോലെ തന്നെ മറ്റുഅധികാരികളേയും ഞെട്ടിച്ചിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഹാറിലെ ഏറ്റവും താഴ്ന്ന ജാതിക്കാരായിട്ടാണ് മഹാദളിത് വിഭാഗക്കാരെ കണക്കാക്കുന്നത്. ഇവിടങ്ങളില്‍ ദളിതരും മറ്റ് പിന്നാക്ക വിഭാഗക്കാരും ബുദ്ധമതം സ്വീകരിക്കുന്നത് പതിവ് സംഭവമാണ്. എന്നാല്‍ ക്രിസ്ത്യന്‍ മതത്തിലേക്കുളള ഈ കൂട്ട മതപരിവര്‍ത്തനം ആദ്യമാണ്. എന്നാല്‍ ബീഹാറില്‍ നടന്ന മതപരിവര്‍ത്തനം നിര്‍ബന്ധിച്ചുകൊണ്ടുള്ളതല്ലെന്നാണ് പോലീസ് നിഗമനം. ഇപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച പലരും നേരത്തെത്തന്നെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥനക്കായി എത്തുന്നവരാണെന്നും പോലീസ് പറയുന്നു. ജാതീയമായ വേര്‍തിരിവുകളില്‍ നിന്ന് രക്ഷ നേടാനാണെന്നും സാമൂഹ്യമായ അംഗീകാരം ലഭിക്കാനാണ് മതംമാറിയതെന്നുമാണ് ദളിതര്‍ പറയുന്നത്. മഹാദളിതുകള്‍ക്ക് മാനുഷിക പരിഗണനപോലും ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു.
Keywords: india-national-bihar-mathamattam-case-chief-dalid

Post a Comment
0 Comments