കാസര്‍കോട് (www.evisionnews.in): സുന്നി യുവജന സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ജനുവരി 1ന് ഒരു മണി മുതല്‍ ജില്ലാ സുന്നി സെന്ററില്‍ നടക്കും. സുപ്രധാന ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമായി ചേരുന്ന സംഗമത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സംസ്ഥാന അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട്, ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും
എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പദ്ധതികളുടെ ഭാഗമായി സംസ്ഥാന ഇ.സിയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന ഹൈവേ മാര്‍ച്ചിന്റെ സമാപന പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗവും അന്നേ ദിവസം 3 മണിക്ക് സുന്നി സെന്ററില്‍ നടക്കും.
Keywords: Kasaragod-sys-smastha-special-convention-

Post a Comment
0 Comments