തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കാസര്‍കോട് വെടിയേറ്റു മരിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൈതക്കാട്ടെ ഷഫീഖിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിവിധ മേഖലയില്‍ സ്തുത്യര്‍ഹ സേവനമര്‍പ്പിച്ചവര്‍ക്കുള്ളള 'ഷഫീഖ് അവാര്‍ഡ്' ഡോ. മുഹമ്മദ് അലിയും കെ.എം ഇബ്‌റാഹിം ഹാജിയും പങ്കിട്ടു.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ.പി ഹമീദലി അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് ടിവി റിയാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ശിഹാബ് സ്വാഗതം പറഞ്ഞു.
Keywords; Kasaragod-kaithakkad-shafeeq-award-youthleague
%2Bcopy.jpg)
Post a Comment
0 Comments