Type Here to Get Search Results !

Bottom Ad

മദ്രസാധ്യാപകനെ നഗ്നനാക്കി യുവതിയക്കൊപ്പം നിര്‍ത്തി പണം തട്ടിയ കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍

www.ecisionnews.in

കാസര്‍കോട്: (www.evisionnews.in)  മദ്രസ അധ്യാപകനെ നഗ്നനാക്കിയ ശേഷം യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പതിനൊന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ ഒന്നാം പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍ മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് ബാരയിലെ അഹമ്മദ് കുഞ്ഞി എന്ന അഹ്മ്മദ് ദില്‍ഷാദിനെയാണ് ബേക്കല്‍ പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. 2011 ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഇത്രയും കാലം ഒളിവിലായിരുന്നു. നേരത്തെ ഈ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചട്ടഞ്ചാലിലെ ആരിഫ് (35), എതിര്‍ത്തോട് സ്വദേശികളായ ഷെരീഫ് (33), ഇബ്രാഹിം ഖലീല്‍ (28) എന്നിവരാണ് അറസ്റ്റിലായിരുന്നത്. കേസില്‍ യുവതിയടക്കം രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്.
എരിയാല്‍ ഫാത്തിമ കോര്‍ട്ടേഴ്‌സില്‍ താമസക്കാരനും പടഌയിലെ മദ്രസ അധ്യാപകനുമായ സി.എച്ച് മുഹമ്മദിനെ (43) കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്ത് നിന്നും വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ദേളിയിലെ ഒരു പഴയ വീട്ടില്‍ എത്തിച്ച് അവിടെയുണ്ടായിരുന്ന യുവതിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോ എടുക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പിന്നീട് ബദിയടുക്കയിലെ സ്ഥലം 18 ലക്ഷം രൂപയ്ക്ക് വില്‍പന നടത്തി 11 ലക്ഷം രൂപ നല്‍കിയെന്നുമാണ് കേസ്. സംഭവം നടക്കുമ്പോള്‍ ഒന്നാം പ്രതിയായ അഹമ്മദ് കുഞ്ഞിക്ക് മീശയോ നീട്ടി വളര്‍ത്തിയ മുടിയോ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ശേഷം ഒളിവില്‍പോയി തിരിച്ച് വന്നതിന് ശേഷം പോലീസ് തിരിച്ചറിയാതിരിക്കാന്‍ മീശയും തലമുടിയും നീട്ടിവളര്‍ത്തി നടക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.


Keywords: Madrasa Teacher with Young girl naked, main victim arrested, cash loot

Post a Comment

0 Comments

Top Post Ad

Below Post Ad