Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ വ്യാപാരിയുടെ മരണം: ശ്വാസകോശത്തില്‍ വെള്ളം കയറിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

www.evisionnews.in

ബദിയടുക്ക: (www.evisionnews.in)  ബദിയടുക്കയിലെ വ്യാപാരി ബോള്‍കട്ട അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ മരണം ശ്വാസകോശത്തില്‍ വെളളം കയറിയാണെന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനു ശേഷമേ ലഭിക്കൂ എന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ നാട്ടില്‍ എത്തിച്ചു മറവു ചെയ്തു. മരണത്തെക്കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ഇപ്പോള്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Keywords: Badiaduka trader, Bokatta Abdul Rahman haji death caused by water inner side of body, Pariyaram medical college

Post a Comment

0 Comments

Top Post Ad

Below Post Ad