കാസര്‍കോട്: (www.evisionnews.in) ടി.ഐ.എച്ച്.എസ്.എസ്.നായന്മാര്‍മൂല എല്‍.പി.വിഭാഗത്തില്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ് റൂം ജമാഅത്ത് പ്രസിഡന്റ് ജനാബ്. എന്‍.എ .അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരു സ്മാര്‍ട്ട് ക്ലാസ്സ്‌റൂം കൂടി ഉടനെ ഒരുക്കാമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വാഗ്ദാനം ചെയ്തു.സ്‌കൂള്‍ പ്രധാനധ്യാപിക ലത.ജി.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ എം.അബ്ദുല്ല ഹാജി സംസാരിച്ചു.ഉപ ജില്ലാ തല വിജയികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വഹിച്ചു.ജോസഫ്.ഇ.പി സ്വാഗതവും അഷ്‌റഫ്.ടി. നന്ദിയും പ്രകാശിപ്പിച്ചു.
Keywords: Naimarmoola, L.P School smart club inauguration, T.H.S.S.S Naimarmoola, Platinum jubilee

Post a Comment
0 Comments