Type Here to Get Search Results !

Bottom Ad

റെയില്‍പാളത്തില്‍ മരണവുമായി മല്ലിട്ട് സെന്തില്‍നാഥ്; മാലാഖരായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍




കാസര്‍കോട്: (www.evisionnews.in) തീവണ്ടിയില്‍നിന്ന് വീണ സെന്തില്‍നാഥനെ ദീനാര്‍ ഐക്യവേദി പ്രവര്‍ത്തര്‍ ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ചുയര്‍ത്തി. കൃത്യസമയത്ത് ആരോ വിളിച്ചുപറഞ്ഞപ്പോള്‍ തങ്ങളുടെ ആംബുലന്‍സുമായി റെയില്‍വേപ്പാളത്തില്‍ കിടന്ന ആളെ രക്ഷിക്കാനായതില്‍ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തിയുടെ നിമിഷങ്ങള്‍. രാത്രി പത്തരയ്ക്ക് പാലക്കാട്ടുനിന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ സെന്തിലിന്റെ അച്ഛന്‍ ലോകനാഥനെ ആസ്​പത്രിയിലേക്ക് എത്തിക്കാനും പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ എത്തി. അച്ഛനും മകനും തമ്മിലുള്ള ജീവനുള്ള കൂടിക്കാഴ്ചയ്ക്കും ഇവര്‍ സാക്ഷിയായി.
ഉച്ചയ്ക്ക് 1.40നാണ് സംഭവം. പാലക്കാട് റെയില്‍വേ കണ്‍ട്രോള്‍ മുറിയില്‍നിന്ന് കാസര്‍കോട്ടെ സ്റ്റേഷനിലേക്ക് സന്ദേശം വന്നു. ദാദര്‍-തിരുനെല്‍വേലി വണ്ടിയില്‍ എസ് 4ല്‍ യാത്രചെയ്ത ഒരു യാത്രക്കാരന്‍ 'മിസ്' ആയിട്ടുണ്ടെന്നായിരുന്നു വിവരം. കാണാതായ ആളുടെ അച്ഛനായിരുന്നു പാലക്കാട്ടേക്ക് വിവരം പറഞ്ഞത്. മുംബൈയില്‍നിന്നാണ് അച്ഛനും മകനും യാത്രചെയ്തത്. മകളുടെ അടുത്ത് പോയതാണെന്ന് അച്ഛന്‍ പറഞ്ഞു. കാസര്‍കോട് സ്റ്റേഷന്‍ കഴിഞ്ഞ് ഒരാള്‍ വീഴുന്നതുകണ്ടുവെന്ന് ഒരു യാത്രക്കാരന്‍ ടി.ടി.ഇ.യെ അറിയിച്ചിരുന്നു. ഉടന്‍ കാസര്‍കോട് സ്റ്റേഷന്‍ അധികൃതര്‍ പോലീസ്, ആസ്​പത്രി അടക്കമുള്ള സ്ഥലങ്ങളില്‍ വിവരം അറിയിച്ചു. കസര്‍കോട് സ്വകാര്യ ആസ്​പത്രിയില്‍ ഒരാളെ എത്തിച്ചുണ്ടെന്ന വിവരം പിന്നീട് ലഭിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ അപ്പോഴേക്കും അപകടനില തരണം ചെയ്ത തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരന്‍ 27-കാരനായ സെന്തില്‍ നാഥനായിരുന്നു. 
സേവന പ്രവര്‍ത്തനം നടത്തുന്ന തളങ്കരയിലെ ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരെ തളങ്കര പാളത്തിനടുത്ത വീടുള്ള ഒരാളാണ് വിവരം അറിയിച്ചത്. ഉടന്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ ആംബുലന്‍സുമായി എത്തി. വണ്ടിയില്‍നിന്ന് വീണ നിലയിലായിരുന്നു യുവാവ്. ഉടന്‍ കാസര്‍കോട്ടെ ആസ്​പത്രിയിലെത്തിച്ചു. സ്‌കാനിങ്ങും എല്ലാ പരിശോധനകളും ഇവരുടെ സഹായത്താല്‍ ചെയ്തു. യുവാവിന്റെ ൈകയിലുണ്ടായിരുന്ന വാച്ച്, പഴ്‌സ്, മാല അടക്കമുള്ളവ എല്ലാം പ്രവര്‍ത്തകര്‍ അധികൃതരെ ഏല്പിച്ചു.

Keywords: Rail way track, fall, Deenar Aikya Vedi pravarthakar, Kasaragod station, Tamil Nadu, Malik Deenar, Hospital, Medical treatment

Post a Comment

0 Comments

Top Post Ad

Below Post Ad