കാസര്‍കോട്: (www.evisionnews.in) ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ആദൂര്‍ ഗ്രേഡ് എസ്.ഐ സുഗുണനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വേങ്ങാപാറയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രഭാത സവാരിക്കെന്ന പേരില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു.
നേരത്തെ ഒരു പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ പരിചയപ്പെട്ട എസ്.ഐ പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ആറ് മാസം മുമ്പാണ് സംഭവം. യുവതി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ ഒന്നാംപ്രതിയായ മഞ്ചേശ്വരം പാവൂര്‍ കാനന്തട്ടയിലെ മുഹമ്മദ് ഹനീഫി (43)നെ രണ്ടാഴ്ച മുമ്പ് മംഗലാപുരത്ത് വെച്ച് അറസ്റ്റ് ചെയ്തിരുന്നു.
യുവതി കാസര്‍കോട് വനിതാ സെല്ലിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നവംബര്‍ 12ന് സുഗുണനെ എസ്.എം.എസ് ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുകയായിരുന്നു. രണ്ടാഴ്ചത്തേക്ക് റിമാന്റിലായിരുന്ന സുഗുണന്‍ നാല് ദിവസം മുന്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
.
Keywords: S.I Sugunan, Dalith, Young girl, Grade S.I, Cheemeni, Police station, Vengapara

Post a Comment
0 Comments