Type Here to Get Search Results !

Bottom Ad

ഒടുവില്‍ ജനിതകമരുന്ന് വിപണിയിലെത്തി,വില എട്ടരക്കോടി രൂപ


ഫ്രാങ്ക്ഫര്‍ട്ട്: (www.evisionnews.in) കാല്‍നൂറ്റാണ്ട് കാലത്തെ പരീക്ഷണങ്ങള്‍ക്കും തിരിച്ചടികള്‍ക്കുമൊടുവില്‍ ജനിതക ചികിത്സാ മരുന്ന് വിപണിയിലെത്തി. വിലയിലും റൊക്കോഡ് കുറിച്ചാണ് പുത്തന്‍ സാങ്കേതികവിദ്യാ മരുന്നിന്റെ വരവ്.
ഡച്ച് കമ്പനി യുണിക്യൂര്‍ പുറത്തിറക്കിയ ഗ്ലിബറ എന്ന പേരിലുള്ള മരുന്നിന് 14 ലക്ഷം ഡോളറാണ്(ഏകദേശം എട്ടരക്കോടി രൂപ) വില. അത്യപൂര്‍വ ജനിതകരോഗം ലിപ്പൊപ്രോട്ടീന്‍ ലിപാസി ഡഫിഷ്യന്‍സി(എല്‍.പി.എല്‍.ഡി.) ചികിത്സയ്ക്കുള്ളതാണ് മരുന്ന്. രക്തത്തിലെ കൊഴുപ്പ് വിഘടിപ്പിക്കതെ കട്ടപിടിക്കുന്ന ജനിതക രോഗമാണിത്. രോഗിക്ക് 42 കുത്തിവെപ്പുകളാണ് വേണ്ടത്. ഇതിനാണ് ഇത്രയും ഭീമമായ തുകവേണ്ടത്.
യൂറോപ്പിലാകെ 150- 200 എല്‍.പി.എല്‍.ഡി. രോഗികളാണുള്ളത്. അടുത്തവര്‍ഷം ആദ്യം ഗ്ലിബറ ഉപയോഗിച്ചുള്ള ചികിത്സതുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. തകരാറുള്ള ശരീരകോശങ്ങളിലേക്ക് ശരിയായജീനുകള്‍ കടത്തിവിടുന്നതാണ് ജനിതക ചികിത്സാരീതി. വര്‍ഷങ്ങളായി ഗവേഷണം നടക്കുന്ന മേഖലയാണിത്.

evisionnews


Keywords: Janithamarunn, treatment style, record, dutch company, Glibara

Post a Comment

0 Comments

Top Post Ad

Below Post Ad