Type Here to Get Search Results !

Bottom Ad

ഷിറിബാഗിലു ഹൈസ്‌കൂളാക്കാന്‍ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു

കാസര്‍കോട്: (www.evisionnews.in)  ഷിറിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന യോഗത്തില്‍ സമരപരിപാടികള്‍ക്ക് രൂപംനല്കി. 30-ന് സ്‌കൂള്‍ കുട്ടികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഈ ആവശ്യമുന്നയിച്ച് പോസ്റ്റ്കാര്‍ഡുകളയക്കും. ജനവരി 16-ന് ഡി.ഡി.ഇ. ഓഫീസിലേക്ക് കുട്ടികളെയും നാട്ടുകാരെയുമുള്‍പ്പെടുത്തി മാര്‍ച്ച് നടത്താനും തീരുമാനമായി.
മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ ആറേക്കര്‍ സ്‌കൂളിന് സ്വന്തമായുണ്ട്. കുടിവെള്ളസൗകര്യവും ചുറ്റുമതിലുമുള്ള സ്‌കൂള്‍ ഹൈസ്‌കൂളാക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. 396 കുട്ടികള്‍ മലയാളം-കന്നട മാധ്യമങ്ങളിലായി ഇവിടെ പഠിക്കുന്നുണ്ട്. ഏറെയും പട്ടികജാതി, മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളാണ്. അഞ്ചാംക്ലാസ്സ്വരെ പഠനസൗകര്യമുള്ള ഇവിടെനിന്ന് തുടര്‍പഠനത്തിനായി കുട്ടികള്‍ പട്ട്‌ല ഹൈസ്‌കൂളിനെയോ കുഡ്‌ലു ഹൈസ്‌കൂളിനെയോ ആണ് ആശ്രയിക്കുന്നത്. തൊട്ടടുത്ത് യു.പി.യോ ഹൈസ്‌കൂളോ ഇല്ലാത്തതിനാല്‍ കുട്ടികള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുന്നതായി സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. പട്ട്ലൂഗവ. എച്ച്.എസ്.എസ്സില്‍ മലയാളം മാധ്യമവും കുഡ്‌ലുവില്‍ കന്നട മാധ്യമവുമാണുള്ളത്. ദൂരക്കൂടുതല്‍ കാരണം ചെറിയ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ വിലയിരുത്തുന്നു.
പഞ്ചായത്തംഗം ഷാഫി പുളിക്കൂര്‍, മജീദ്, എ.എം.എ.ഖാദര്‍, അബ്ദുറഹ്മാന്‍, ടി.സി.മിനി, ടി.പി.ഷീല, പി.ടി.ബെന്നി, ആലിസ് ജോസ്, കെ.സരോജിനി, കെ.സുകുമാരന്‍, പി.ലീല എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക എം.ലീലാമണി സ്വാഗതവും എ.കെ.എം.ഹനീഫ് നന്ദിയും പറഞ്ഞു.

evisionnews


Keywords: Shiribagilu, Highschool, Madhoor Panchayath, Uliyathadukka, Muslim scheduled cast minorities

Post a Comment

0 Comments

Top Post Ad

Below Post Ad