Type Here to Get Search Results !

Bottom Ad

കുവൈത്തില്‍ വീട്ടുടമയുടെ സിംഹം വേലക്കാരിയെ കടിച്ചുകൊന്നു

കുവൈത്ത് സിറ്റി: (www.evisionnews.in) സ്വദേശിയുടെ വീട്ടില്‍ വളര്‍ത്തുന്ന സിംഹത്തിന്റെ കടിയേറ്റ് ഫിലിപ്പിനോ യുവതി മരിച്ചു. അനധികൃതമായി വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിന്റെ പേരില്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.മൃഗങ്ങളെ പരിപാലിക്കുന്നയാളുടെ അശ്രദ്ധമൂലമാണ് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ സിംഹം പുറത്തുചാടി വീട്ടിലെ വേലക്കാരിയെ കടന്നാക്രമിക്കുന്നതിനും യുവതിയുടെ ശരീരഭാഗങ്ങള്‍ കടിച്ചുതിന്നുന്നതിനും ഇടയായത്. 
ഗുരുതരമായി പരിക്കേറ്റ യുവതിയെ സബ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. ആസ്പത്രിയില്‍നിന്ന് യുവതിയെ വിട്ടയച്ചുവെങ്കിലും ആഴമേറിയ മുറിവുകള്‍ കാരണമാണ് മരണം സംഭവിച്ചത്.
സ്വദേശിയുടെ കൗതുകമാണ് വീട്ടിലുള്ള മറ്റ് വന്യമൃഗങ്ങള്‍. സിംഹത്തെ കൂടാതെ കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളെ വളര്‍ത്തുന്നതിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുകയാണ് സ്വദേശിയുടെ ലക്ഷ്യമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കൂടാതെ യുവാക്കളായവരെയാണ് തന്റെ വിനോദത്തിന്റെ ഭാരമേല്‍പ്പിക്കുന്നത്. നിരവധി തവണ സ്വദേശികളുടെ പാര്‍പ്പിടമേഖലകളില്‍ ഈ രീതിയിലുള്ള വന്യമൃഗങ്ങളെ പ്രദേശവാസികള്‍ കണ്ടതായുള്ള റിപ്പോര്‍ട്ടുകളുണ്ട്.

evisionnews


Keywords: Kuwaith city, lion, bite, kill, arrest, Saba hospital
Tags

Post a Comment

0 Comments

Top Post Ad

Below Post Ad