കാഞ്ഞങ്ങാട് (www.evisionnews.in): റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലെ കാബിനില്‍ ക്ലീനറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്തെ റോയല്‍ പോള്‍ട്രി ഫാമിലേക്ക് കോഴിതീറ്റയുമായി വന്ന ലോറിയുടെ ക്ലീനര്‍ മഹാരാഷ്ട്ര പൂന സ്വദേശി അബ്ദുള്‍ നദാഫാ (27)ണ് കാബിനില്‍ തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് പോള്‍ട്രി ഫാമിലേക്കുള്ള കോഴിതീറ്റയുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ലോറി ചെമ്പ്രാകാനത്തെത്തിയത്. രാവിലെ ലോഡ് ഇറക്കാമെന്ന് കോഴി ഫാമിന്റെ കാവല്‍ക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവറും ക്ലീനറും വാഹനത്തിനകത്ത് തന്നെ കിടന്നുറങ്ങുകയായിരുന്നു.
കാബിനിനരികില്‍ യുവാവ് തൂങ്ങിയാടുന്നത് കണ്ട് പരിഭ്രാന്തനായ ഫാമിന്റെ കാവല്‍ക്കാരന്‍ ലോറിക്കകത്ത് ഉറങ്ങുകയായിരുന്ന ഡ്രൈവറെ ഉടന്‍ വിളിച്ചുണര്‍ത്തുകയും ഇരുവരും ചേര്‍ന്ന് കയര്‍ അറുത്തുമാറ്റി ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചീമേനി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോള്‍ട്രി ഫാം കാവല്‍ക്കാരന്റെയും ലോറിഡ്രൈവറുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod-kanhangad-friday-lorry-cleener-died-cabin-police-case

Post a Comment
0 Comments