Type Here to Get Search Results !

Bottom Ad

കുമ്പള നഗരത്തില്‍ വന്‍ തീപിടുത്തം: മൂന്ന് കടകള്‍ കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം


കുമ്പള: (www.evisionnews.in)  കുമ്പള  ടൌണിലെ മൂന്ന് കടകള്‍ തീ പിടിച്ച് നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. കുന്പള പഴയ പോസ്റ്റോഫീസിന് സമീപത്തെ ഭാരത് കോള്‍ഡ് ഹൌസ് ഐസ്ക്രീം കട, തൊട്ടടുത്ത പച്ചക്കറിക്കട, കുന്പള മെഡിക്കല്‍ ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. തീ ആളിപ്പടരുന്നത് കണ്ട് പൊലീസാണ് ഫയര്‍ഫോഴ്സിനെ വിളിച്ചത്. കുന്പളയില്‍ നിന്നും ഉപ്പളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘം മൂന്നു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഓടിട്ട ഇരുനില കെട്ടിടമാണിത്. മുകളില്‍ ഗോഡൌണ്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മെഡിക്കല്‍ ഷോപ്പിന്‍റെ ചുമര്‍ വിണ്ടുകീറിയ നിലയിലാണ്. അകത്ത് തീ കടന്നിട്ടില്ല. എങ്കിലും മരുന്നുകള്‍ പരിശോധിച്ചുവരികയാണ്. കോള്‍ഡ് ഹൌസിലെ ഐസ്ക്രീ നിര്‍മ്മിക്കാനുള്ള അഞ്ചുലക്ഷം രൂപയുടെ ഉപകരണം കത്തി നശിച്ചു. കുന്പളയിലെ അബ്ദുല്‍ കരീമിന്‍റെതാണ് ഐസ്ക്രീം കട. മൊഗ്രാലിലെ ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് പച്ചക്കറിക്കട. 
കുന്പളയിലെ മുനീറിന്‍റേതാണ് മെഡിക്കല്‍ ഷോപ്പ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.

Keywords: Kumbala town, burn, fire, three shops, lakhs, short circuit

Post a Comment

0 Comments

Top Post Ad

Below Post Ad