ബെംഗളൂരു:(www.evisionnews.in) ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐ.എസ്) ട്വിറ്റര്‍ അക്കൗണ്ടിനുപിന്നില്‍ ബെംഗളൂരു സ്വദേശിയാണെന്ന വെളിപ്പടുത്തലില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍.ഐ.എ, ഐ.ബി. എന്നിവരുമായി സഹകരിച്ചാണ് പോലീസിന്റെ അന്വേഷണം.
ഇസ്ലാമിക് സ്റ്റേറ്റിന്റെ വിവരങ്ങളറിയാന്‍ 17,800-ലധികം പേര്‍ പിന്തുടരുന്ന ഷാമി വിറ്റ്‌നസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബെംഗളൂരുവിലെ മള്‍ട്ടി നാഷണല്‍ പരസ്യകമ്പനിയിലെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവാണെന്നാണ് ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ന്യൂസ് പുറത്തുവിട്ടത്. സംഭവം പുറത്തായതിനെത്തുടര്‍ന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെത്തി അന്വേഷണം തുടങ്ങി.
കര്‍ണാടകത്തിലെ പ്രത്യേക പോലീസ് സംഘവും ദേശീയ അന്വേഷണ ഏജന്‍സിയും തീവ്രവാദ സ്ലീപ്പര്‍ സെല്ലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യുവാക്കളെ ഓണ്‍ലൈന്‍ വഴി ഭീകരസംഘടനയിലെത്തിക്കുന്നത് മെഹ്ദി എന്ന പേരില്‍ അറിയപ്പെടുന്ന ബെംഗളൂരു സ്വദേശിയാണെന്നാണ് ചാനല്‍ ഫോര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷാമി വിറ്റ്‌നസ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഐ.എസ്സിന് വേണ്ടി ട്വീറ്റ് ചെയ്തിരുന്നത്. അക്കൗണ്ടില്‍ 1,30,000 തവണ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച് കൊണ്ടുള്ളതായിരുന്നു ട്വീറ്റുകള്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഷാമി വിറ്റ്‌നസ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി.
സുരക്ഷാകാരണങ്ങളില്‍ ബെംഗളുരു സ്വദേശിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എല്ലാ കാര്യങ്ങളില്‍ നിന്നും മാറിനില്‍ക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ അവരോടൊപ്പം ചേരുമായിരുന്നെന്നും എന്നാല്‍ കുടുംബത്തിന് എന്നെ ഇവിടെ ആവശ്യമാണെന്നും ഇയാള്‍ വെളിപ്പെടുത്തിയതായി ചാനല്‍ പറയുന്നു. ഇയാള്‍ കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലെ ജിഹാദികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ചാനല്‍ ഫോര്‍ പറയുന്നു. ഐ.എസ്. തീവ്രവാദികള്‍ അമേരിക്കന്‍ പൗരന്റെ തലവെട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.
Keywords: Twitter account of Islamic state Shami Witness controlled by Banglore, Native, India, London Channel, investigation, cutting the head of American native, Tweet

Post a Comment
0 Comments