രാജപുരം (www.evisionnews.in): മതിയായ രേഖകളില്ലാതെ മണല്‍ക്കടത്തുകയായിരുന്ന പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരിഞ്ഞിലങ്കോട്ട് വാഹനപരിശോധന നടത്തുന്നതിനിടെ എസ്‌ഐ യുടെനേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിക്കപ്പ് വാന്‍ പിടികൂടിയത്. ഡ്രൈവര്‍ ടി.ജി ബാലകൃഷ്ണനെ പോലീസ് അറ്സ്റ്റ് ചെയ്തു.
മലയോര പ്രദേശങ്ങളിലെ പുഴകളില്‍ നിന്നും വന്‍ തോതിലാണ് മണലെടുത്ത് പുറംനാടുകളിലേക്ക് കൊണ്ടുപോകുന്നത്. ചട്ടങ്ങളും നിയമങ്ങളും മറികടന്നുകൊണ്ട് പുഴകളില്‍ നിന്ന് മണലൂറ്റി കൊണ്ടുപോകുന്ന സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു. ഒരു മാസത്തിനിടയില്‍ നിരവധി മണല്‍ കടത്ത് വാഹനങ്ങളാണ് പോലീസ് പിടിയിലായത്.
Keywords; Kasaragod-kanhagad-rajapuram-pickupvan-sand-river-police-arrest

Post a Comment
0 Comments