ആദൂര്‍ (www.evisionnews.in): ആദൂര്‍ ചാമക്കൊച്ചിയിലെ ബുദ്ധനായികി (42)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരനെ റിമാണ്ട് ചെയ്തു. കൃഷ്ണനായിക് എന്ന ബിജു (36)നെ കഴിഞ്ഞ ദിവസമാണ് ആദൂര്‍ സിഐ എ സതീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ കൊല നടന്നത്. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്ന് പ്രതിയായ ബിജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പറമ്പിലെ കുരുമുളക് പറിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൊഴി നല്‍കുകയായിരുന്നു.
Keywords: Kasaragod-aadhur-adhur-case-murder-tuesday-brother-riamnd

Post a Comment
0 Comments