Type Here to Get Search Results !

Bottom Ad

പീഡനത്തിനിരയായി പ്രസവിച്ച പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു


കാഞ്ഞങ്ങാട്: (www.evisionnews.in)  ലൈംഗിക പീഡനത്തിരയായി പ്രസവിച്ച പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു. അതേ സമയം അനാഥമാക്കപ്പെട്ട പെണ്‍കുട്ടിയെ പരിചരിക്കാന്‍ കേസില്‍ പ്രതിയായ യുവാവ് നാടകീയമായി രംഗത്തിറങ്ങി. പരപ്പ പയാളം സ്വദേശിനിയായ 15കാരിയാണ് പീഡനത്തിനിരായായി ഗര്‍ഭിണിയാക്കപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോലേജില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അയല്‍വാസിയും ബന്ധുവുമായ പയാളത്തെ രാജനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രക്ഷിതാക്കളും മറ്റ് ബന്ധുക്കളും ആരും തന്നെ തിരിഞ്ഞു നോക്കാത്തതിനാല്‍ പെണ്‍കുട്ടിയുടെ ആശുപത്രിയിലെ കാര്യങ്ങള്‍ നോക്കുന്നത് പ്രതി രാജനാണ്. അത് കൊണ്ട് തന്നെ പ്രതിയെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. പ്രായപൂര്‍ത്തിയായാല്‍ തന്നെ വിവാഹം ചെയ്യാമെന്ന് പ്രതി സമ്മതിച്ചതായി പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി.

evisionnews


Keywords: Peedanam, pregnant, delivery, parents, avoid, police, arrest, marriage offer

Post a Comment

0 Comments

Top Post Ad

Below Post Ad