Type Here to Get Search Results !

Bottom Ad

പി രാമചന്ദ്രന്‍ നായര്‍ സി.പി.ഐ വിട്ടു


തിരുവനന്തപുരം: (www.evisionnews.in)  പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പ്രതിഷേധിച്ച് പി.രാമചന്ദ്രന്‍ നായര്‍ സി.പി.ഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെച്ചു. 
തിരുവനന്തപുരം മണ്ഡലത്തില്‍ ബെന്നറ്റ് അബ്രഹാമിനെ ലോകസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് വിവാദമായിരുന്നു. പെയ്‌മെന്റ് സീറ്റായിരുന്നു ഇതെന്നായിരുന്നു ആരോപണം. പെയ്‌മെന്റ് സീറ്റു വിവാദം സംബന്ധിച്ച് ലോകായുക്തക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തേത്തുടര്‍ന്ന് രാമചന്ദ്രന്‍നായര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.
ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സംസ്ഥാന സെക്രട്ടേറിയറ്റ്, കൗണ്‍സില്‍ യോഗങ്ങളുടെ മിനിറ്റ്‌സ് ലോകായുക്തക്ക് മുന്നില്‍ ഹാജരാക്കണം. കേസില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളെ പ്രതികളാക്കണം. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം. സ്ഥാപിത താത്പര്യമുള്ളവര്‍ പാര്‍ട്ടി നേതൃത്വം കൈയടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 
ദേശീയ, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനില്‍ പരാതി കൊടുത്തെങ്കിലും ഇതുവരെ തന്നെ വിളിച്ചിട്ടില്ല. റിപ്പോര്‍ട്ട് ഹാജരാക്കുന്നതിനു പകരം റിപ്പോര്‍ട്ട് നശിപ്പിച്ചുവെന്ന് പറഞ്ഞാല്‍ പാര്‍ട്ടി എങ്ങോട്ട് പോകുന്നുവെന്ന് മനസ്സിലാക്കണം. 88 പേരുടെ മൊഴി ആ റിപ്പോര്‍ട്ടിലുണ്ട്- അദ്ദേഹം പറഞ്ഞു.

Keywords: P.Ramachandran nair, avoid C.P.I, Paiment seat, Bennat Abraham 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad