Type Here to Get Search Results !

Bottom Ad

എസ് .കെ.എസ്.എസ്. എഫ് സില്‍വര്‍ ജൂബിലി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പുതിയ ബസ്റ്റാന്റിലേക്ക് വീല്‍ ചെയര്‍ നല്‍കി

കാസര്‍ഗോഡ് :(www.evisoinnews.in)നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19,20,21,22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ 25 ഇന കര്‍മ്മപദ്ധതിയില്‍പ്പെട്ട വീല്‍ ചെയര്‍ വിതരണം പുതിയ ബസ്റ്റാന്റിലേക്ക് നല്‍കി നഗര സഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. ഇനി മുതല്‍ ബസ്സ് യാത്രക്ക് വരുന്ന നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് പുതിയ ബസ്റ്റാന്റില്‍ വീല്‍ ചെയര്‍ ലഭ്യമാകും 




എസ്.കെ എസ്.എസ്. എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്.പി. സ്വലാഹുദ്ധീന്‍, വിഖായ ജില്ലാ ചെയര്‍മാന്‍ മൊയ്തു മൗലവി ചെര്‍ക്കള, ജില്ലാ കണ്‍വീനര്‍ യൂനുസ് ഫൈസി കാക്കടവ്, ഖലീല്‍ ഹസനി ചൂരി, മഹ്മൂദ് ദേളി, യു.ബഷീര്‍ ഉളിയത്തടുക്ക, ബി.എം.എ. ഖാദര്‍ ചെങ്കള, സി.എ. അബ്ദുല്ല കുഞ്ഞി, ചാല,എസ്.എം. ഇബ്രാഹീം, റശീദ് മൗലവി ചാലക്കുന്ന്, എം.എ ഖലീല്‍, സുബൈര്‍ ദാരിമി പൈക്ക, ശരീഫ് നിസാമി മുഗു, ഷറഫുദ്ദീന്‍ കുണിയ, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി, ഹാരിസ് ഗാളിമുഖം, മുഹമ്മദ് ഹനീഫ് ഉളിയത്തടുക്ക, അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


keywords : skssf-silver-jubile-ksd-wheel-chair

Post a Comment

0 Comments

Top Post Ad

Below Post Ad