ചീമേനി: (www.evisionnews.in) മൂന്ന് ദിവസം മുമ്പ് കാണാതായ വൃദ്ധന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിയായ ചന്ദന്‍കുഞ്ഞിയുടെ (75) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ബന്ധുവായ വലിയപൊയിലിലെ നാരായണന്റെ പറമ്പിലെ കിണറില്‍ കണ്ടെത്തിയത്. വലിയപൊയിലിലെ ഭാര്യാവീട്ടില്‍ താമസിക്കുന്ന ചന്ദന്‍കുഞ്ഞി ഇടയ്ക്കിടെ സ്വന്തം വീടായ തങ്കയത്ത് പോയിനില്‍ക്കാറുണ്ട്. ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചെത്താറുള്ളത്. നവംബര്‍ 23ന് തങ്കയത്തെ വീട്ടിലേക്ക് പോയ ചന്ദന്‍ കുഞ്ഞി ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനെ തുടര്‍ന്ന് ഭാര്യാവീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൂന്ന് ദിവസത്തെ പഴക്കമുള്ള ചന്ദന്‍ കുഞ്ഞിയുടെ മൃതദേഹം കണ്ടെത്തിയത്. കിണറില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാരായണനും പരിസരവാസികളും നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: തമ്പായി, മക്കള്‍: ഗായത്രി, പുഷ്പവേലി, നീതു
Keywords: Old man, dead body, well, Thrikkarippur, Thangayam native, Valiyapoil

Post a Comment
0 Comments