Type Here to Get Search Results !

Bottom Ad

ചലചിത്ര നടന്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവന്തപുരം (www.evisionnews.in): ചലച്ചിത്ര നടനും സ്റ്റില്‍ ഛായാഗ്രാഹകനുമായിരുന്ന എന്‍.എല്‍ ബാലകൃഷ്ണന്‍(72) അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില് വ്യാഴാഴ്ച 11മണിയോടെയായിരുന്നു അന്ത്യം. 

നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍.എല്‍ ബാലകൃഷ്ണന്‍ 1943ന് തിരുവനന്തപുരം പൗഡിക്കോണത്താണ് ജനിച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് പെയ്ന്റിംഗില്‍ ഡിപ്ലോമ നേടി. കേരള കൗമുദിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫറായിട്ടാണ് സിനിമയിലേക്കെത്തുന്നതും. ജി അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്!ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍ തുടങ്ങിയ പ്രമുഖരുടെയടക്കം നൂറ്റിയെഴുപതോളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

രാജീവ് അഞ്ചലിന്റെ അമ്മാനം കിളി എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായത്. ഓര്‍ക്കാപ്പുറത്ത്, ജോക്കര്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, പട്ടണപ്രവേശം തുടങ്ങിയവയാണ് നടനെന്ന നിലയില്‍ എന്‍ എല്‍ ബാലകൃഷ്!ണന്റെ പ്രധാനപ്പെട്ട ചിത്രങ്ങള്‍. എന്‍.എല്‍ ബാലകൃഷ്ണന്‍ 162ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബ്ലാക് ആന്റ് വൈറ്റ് എന്ന പേരില്‍ ഒരു പുസ്തകവും എന്‍ എല്‍ ബാലകൃഷ്ണന്‍ രചിച്ചിട്ടുണ്ട്. 

2012ല്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രപ്രതിഭാ അവാര്‍ഡും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. 

വെള്ളിയാഴ്ച വെെകുന്നേരത്തോടെ തിരുവനന്തപുരത്തെ വസതിയിലാണ് സംസ്കാരം . നളിനിയാണ് ഭാര്യ. രാജന്‍ ഏകമകനാണ്.

evisionnews


Keywords; kerala-trivandram-obt-cinema-artist-journalist-photographer 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad