വ്യാഴാഴ്ച രാത്രി11.30 ന് തിരുവനന്തപുരം നഗരത്തില്‍ നടന്ന സംഭവത്തില്‍ രണ്ട് ഓട്ടോകളാണ് തകര്‍ന്നത്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ പോയ കാര്‍ ശാസ്തമംഗലത്ത് ഡിവൈഡറില്‍ തട്ടി രണ്ടു ഓട്ടോകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചു ബിജിനും കൂട്ടുകാരും ഇറങ്ങിയോടി. തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞിട്ടു. കാര്‍ കസ്റ്റഡിയില്‍ എടുക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടാക്കി. ഒടുവില്‍ നടപടിയെടുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞത്. നേരത്തേയും ബിജിത്തും കൂട്ടരും ഈ ബിഎംഡബ്ല്യൂ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ട്. ബിജിനെതിരേ കേസെടുത്തിട്ടുണ്ട്.
Keywords: Kasaragod-incident-accident-pc-Jorge-auto-driver-car-crash

Post a Comment
0 Comments