കാസര്‍കോട് (www.evisionnews.in); തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ (22) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. അണങ്കൂര്‍ ജെ.പി കോളനിയിലെ അക്ഷയ്, അഭിഷേക്, തേജസ് എന്നിവരാണ് അറസ്റ്റിലായത്. കൊലക്കുപയോഗിച്ചെന്ന് കരുതുന്ന ഒരു പള്‍സ് മോട്ടോര്‍ സൈക്കിളും ഒരു സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിലടക്കം പത്തിലേറെ പേര്‍ ഉള്‍പ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണ്.
ജെപി കോളനിയിലെ ജ്യോതിഷിനെ ചെങ്കള നാലാംമൈലില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നും തികച്ചും ആസൂത്രിതമാണെന്നുമാണ് പോലീസ് നിഗമനം. കൊലനടക്കുന്നതിന് മുമ്പ് ഒരു ബൈക്കില്‍ നഗരത്തിലൂടെ കറങ്ങുകയായിരുന്ന യുവാവാണ് ആബിദ് കടയിലാണെന്ന കാര്യം കോളനിയിലുള്ളവരെ അറിയിച്ചതെന്നാണ് അറിയുന്നത്. ഇയാളെ വ്യാഴാഴ്ച രാവിലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് അറിഞ്ഞതോടെ രണ്ടു ബൈക്കിലും ഒരു സ്‌കൂട്ടറിലുമായി ഏഴോളം പേര്‍ നഗരത്തിലെത്തുകയും വാഹനങ്ങള്‍ കാസര്‍കോട് സബ്‌ജെയിലിന് പിറകിലായി നിര്‍ത്തിയിട്ട് ജെ.ജെ ബെഡ് കടയിലെത്തി കൃത്യം നടത്തുകയായിരുന്നത്രെ.

തിങ്കളാഴ്ച രാത്രി 9.30ഓടെ കടയടച്ചുപോകാനിരിക്കെ സ്ഥലത്തെത്തിയ സംഘം ആബിദിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളികേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും കൊലയാളികള്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആബിദിനെ ഓട്ടോയില്‍ കയറ്റി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും രക്തം വാര്‍ന്ന് അവശനിലയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
Keywords; Kasaragod-abid-murder

Post a Comment
0 Comments