Type Here to Get Search Results !

Bottom Ad

നാടിനെ ഉത്സവതിമിര്‍പ്പിലാക്കി എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു

ബദിയഡുക്ക: (www.evisionnews.in)  പെര്‍ള നളന്ദ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ കീഴില്‍ നടന്ന സ്‌പെഷ്യല്‍ ക്യാമ്പ് സമാപിച്ചു. പെര്‍ള പട്രയിലാണ് ഒരാഴ്ച നീണ്ട് നിന്ന ക്യാമ്പ് സംഘടിപ്പിച്ചത്. പെട്ര ചാലില്‍ തടയണയൊരുക്കി 300 ഏക്കര്‍ കൃഷി ഭൂമിക്ക് വെള്ളം എത്തിച്ചാണ് ഈ ക്യാമ്പിന് തിരശ്ശീല വീണത് . കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് 50000 രൂപ ചിലവഴിച്ച് ഒരുക്കിയ സൗകര്യം ഈ വര്‍ഷം കുട്ടികള്‍ സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുകയായിരുന്നു. ക്യാമ്പ് സമാപന ചടങ്ങിന്റെ ഉദ്ഘാടനം പി.ബി അബ്ദുറസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. എന്‍മകജെ പഞ്ചായത്ത് വൈ.പ്രസിഡന്റ് ആയിഷ, അധ്യാപകരായ അഭിലാഷ്,അഷ്‌റഫ് മര്‍ത്യ,രാജേഷ്, സംസാരിച്ചു.

evisionnews


Keywords: Perla Nalanda College, N.S.S Unit, special camp, Pedra, dam, P.B Abdul Razaq M.L.A 

Post a Comment

0 Comments

Top Post Ad

Below Post Ad