Type Here to Get Search Results !

Bottom Ad

ഓര്‍മ്മകള്‍ പുതുക്കി ചെരുമ്പ കളിക്കൂട്ടുകാരുടെ വാട്‌സ് ആപ്പ് മീലാദ് ഫെസ്റ്റ്‌

ചെരുമ്പ: (www.evisionnews.in)  ഓർമ്മകൾ പുതുക്കി നബിദിനാഘോഷ കലാപരിപാടികൾ സൈബർ ലോകത്ത്‌ നടത്തി പുതുമ സ്യഷ്ടിക്കുകയാണ് ചെരുമ്പ നിവാസികൾ.. പല രാജ്യങ്ങളിലായി ജോലി ചെയ്യുന്ന പ്രവാസികളടക്കം പഴയ കലാകാരന്മാരെ ഒരേ വേദിയിൽ അണി നിരത്തിക്കൊണ്ട്‌ കളിക്കൂട്ടുകാർ വാട്സ്പ്പ്‌ ഗ്രൂപ്പ്‌ മീലാദ്‌ ഫെസ്റ്റ്‌ നടത്തി വരുന്നു. അവസരങ്ങൾ ഇല്ലതദിന്റെ പേരിൽ സ്വന്തം കഴിവുകളെ മാറ്റി നിർത്തേണ്ടി വന്ന കലാകാരന്മാർക്ക് അവരുടെ കഴിവുകളെ കാണിക്കാനുള്ള ഒരു അവസരംകൂടിയാണ്. ഡിസംബർ 25ന്‌ ചെരുമ്പ മുദരിസ്‌ ഹസ്സൻ സഅദി ദേലമ്പാടി ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് ഖിറാ.അത്ത്‌ മൽസരവും ഡിസംബർ 26ന്‌ മാപ്പിളപ്പാട്ട്‌ മൽസരവും നടന്നു.

evisionnews

വ്യത്യസ്ഥമായ ഒട്ടനവതി കലാമൽസരങ്ങളുമായി ജനുവരി 3ന്‌ സമാപനം കുറിക്കും .. സമാപന വിരുന്നിൽ പ്രശസ്ത മേഖലകളിൽ നിന്നുള്ള വ്യക്തികളെ മീലാദ്‌ ഫെസ്റ്റിൽ എത്തിക്കുമെന്നും കോർഡിനേറ്റർമ്മാരായ കബീർ ചെരുമ്പയും സി.പി. ആരിഫ്‌ ചെരുമ്പയും അവകാശപ്പെടുന്നു.
ഇതിനകം തന്നെ നാട്ടിലെ എല്ലാവരുടെയും അഭിനന്ദനവും ഒരു നബിദിനാഘോഷം നാട്ടിൽ ആഘോഷിച്ചതിന്റെ സംത്യപ്തിയും കിട്ടിയതായി പ്രശംസിച്ചുവെന്നും .. അവർ അറിയിച്ചു. മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന മൽസരാർത്ഥികൾക്ക്‌ സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നൽകും.

Keywords: Cherumba old members, Kalikootukar, Whats app, Cash award

Post a Comment

0 Comments

Top Post Ad

Below Post Ad