കാഞ്ഞങ്ങാട്: (www.evisionnews.in) തെരുവ് വിളക്കില്ലാത്തതിനെ തുടര്‍ന്ന് പടന്നക്കാട് റെയില്‍വെ മേല്‍പാളത്തില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു.
ആയിരത്തി ഒരുനൂറ്റിപ്പത്ത് മീറ്റര്‍ നീളമുള്ള നീലേശ്വരം റെയില്‍വെ മേല്‍പാളത്തില്‍ നിരവധി വാഹനങ്ങള്‍ ദിനം പ്രതി കടന്നു പോകുന്നുണ്ട്. അതുപോലെ മേല്‍പാലത്തിലൂടെ ആളുകള്‍ നടന്നു പോവുകുയം ചെയ്യുന്നു. തെരുവ് വിളക്ക് സ്ഥാപിക്കാത്തതിനാല്‍ മേല്‍പാളത്തില്‍ സന്ധ്യമയങ്ങിയാല്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
ഈ സാഹചര്യത്തില്‍ മേല്‍പ്പാളത്തില്‍ തെരുവ് വിളക്ക് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ പാത എഞ്ചിനീയറെയും കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയെയും എതിര്‍ കക്ഷികളാക്കി പൊതു പ്രവര്‍ത്തകനായ അഡ്വ. ഗോപി കോട്ടച്ചേരി ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് ഹരജി നല്‍കി. ജനുവരി 10ന് ഹരജി പരിഗണിക്കും.
Keywords: Street light, Padannakkad, railway over bridge, accident

Post a Comment
0 Comments