Type Here to Get Search Results !

Bottom Ad

16കാരി പ്രസവിച്ചു: കേസ് പേടിച്ച് ചോര കുഞ്ഞിനെ ജീവനോടെ പുഴയിലേക്കെറിഞ്ഞു

അമ്മയും അമ്മൂമ്മയും കസ്റ്റഡിയില്‍

ഉപ്പള: (www.evisionnews.in) ചോരകുഞ്ഞിനെ ജീവനോടെ പുഴയിലേക്കെറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് 16 കാരിയായ അമ്മയും അമ്മൂമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ മഞ്ചേശ്വരം പാത്വാടി പാലത്തിനടുത്താണ് സംഭവം.
ഈ മാസം 22ന് രാവിലെ കുമ്പള സഹകരണ ആശുപത്രിയില്‍ വെച്ചാണ് 16കാരി പ്രസവിച്ചത്. സംഭവം ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ പ്രവസവിച്ചത് കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും ശനിയാഴ്ച സ്‌റ്റേഷനില്‍ ഹാജരാകണമെന്നും പോലീസില്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മഞ്ചേശ്വരത്ത് നിന്നും വീട്ടിലേക്ക് ഓട്ടോയില്‍ കയറിയ ഇവര്‍ പത്വാടി പാലത്തിനടുത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും കുഞ്ഞിനെ പുഴയിലേക്കെറിയുകയുമായിരുന്നു. 
സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.





Keywords: Uppala, Baby, Throw in to river, Manjeshwar, Pathadi

Post a Comment

0 Comments

Top Post Ad

Below Post Ad