മെല്‍ബണ്‍: (www.evisionnews.in) സ്റ്റീവന്‍ സ്മിത്തിന് മുന്നില്‍ ഇന്ത്യ വീണ്ടും നിരായുധരായി. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടി സ്മിത്ത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍.. രണ്ടാം ദിവസം അഞ്ചിന് 259 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 530 റണ്‍സിന് ആള്‍ഔട്ടായി. 192 റണ്‍സെടുത്ത സ്മിത്താണ് ഏറ്റവും ഒടുവില്‍ പുറത്തായത്. എട്ട് റണ്‍സ് അകലെ അര്‍ഹിച്ച ഇരട്ട സെഞ്ച്വറിയാണ് സ്മിത്തിന് നഷ്ടമായത്
ഈ സെഞ്ച്വറിയോടെ ക്യാപ്റ്റനായ ശേഷം തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും സെഞ്ച്വറി നേടുന്ന ആദ്യ ഓസീസ് താരമായി സ്മിത്ത്. ക്ലാര്‍ക്കിന്റെ നായകത്വത്തില്‍ ഇറങ്ങിയ ആദ്യ ടെസ്റ്റില്‍(162 നോട്ടൗട്ട്, 52 നോട്ടൗട്ട്), രണ്ടാം ടെസ്റ്റില്‍ 133, 28. മുന്നാം ടെസ്റ്റില്‍ 192. റണ്‍വേട്ട സ്മിത്ത് തുടരുന്നു
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴിന് 389 എന്ന നിലയിലായിരുന്നു സ്‌കോര്‍. ഉച്ചഭക്ഷണത്തിന് ശേഷം വാലറ്റത്ത് റയാന്‍ ഹാരിസിന്റെ ചെറുത്തുനില്‍പ് കൂടിയായതോടെ ഇന്ത്യ കാഴ്ചക്കാരായി.
ആറാം വിക്കറ്റില്‍ ഹഡ്ഡിനൊപ്പം 110 റണ്‍സും ഏഴാം വിക്കറ്റില്‍ ജോണ്‍സണൊപ്പം 50 റണ്‍സും കൂട്ടിച്ചേര്‍ത്ത സ്മിത്ത് എട്ടാം വിക്കറ്റില്‍ ഹാരിസിനൊപ്പം 106 റണ്‍സും അടിച്ചുകൂട്ടി. ഹഡ്ഡിന്‍ 55 ഉം ജോണ്‍സണ്‍ 28 ഉം റണ്‍സെടുത്തപ്പോള്‍ ഹാരിസ് നേടിയത് 74 റണ്‍സാണ്. ഇതോടെ മൂന്നാം ടെസ്റ്റിലും ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 530 ലെത്തിയതോടെ സമനിലയെങ്കിലും പിടിച്ച് രക്ഷപെടുക മാത്രമായി ഇന്ത്യന്‍ ലക്ഷ്യം ചുരുങ്ങാനാണ് എല്ലാ സാധ്യതയും.
Keywords: Ausis make a huge score

Post a Comment
0 Comments