Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് ഉറൂസിന് തിരക്കേറി

കാസര്‍കോട്: (www.evisionnews.in)  നാലുദിവസം പിന്നിട്ട നെലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്തിരക്കേറി. ഇക്കഴിഞ്ഞ 10ന് ആരംഭിച്ച ഉറൂസിന് സംബന്ധിക്കാന്‍ കേരളത്തിന്പുറമേ കര്‍ണാടകയില്‍നിന്നും നാനാജാതി മതസ്ഥരാണ് നെല്ലിക്കുന്നിലേക്ക്എത്തുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന മതപ്രഭാഷണം ശ്രവിക്കാനുംമഖാംസിയാറത്തിനും ദിനേന പതിനായിരങ്ങളാണ് എത്തുന്നത്. പള്ളി പരിസരത്ത്എത്തുന്നവര്‍ക്കും മധുരപാനീയവും ത്ബ്‌റൂഖും നല്‍കി വരുന്നുണ്ട്. 11ദിവസവും ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. ഇത് ദൂരെ ദിക്കില്‍നിന്നും
വരുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകുന്നുണ്ട്. വാഹനങ്ങളെ
നിയന്ത്രിക്കാന്‍ 100 കണക്കിന് വളണ്ടിയര്‍മാരാണ് രംഗത്തുള്ളത്. പള്ളിയുംമഖാം പരിസരവും ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. എം എ സലാഹുദീന്‍സഖാഫി മാടന്നൂര്‍, പ്രൊഫ. എ ആലിക്കുട്ടി മുസ്‌ലിയാര്‍, അഹമ്മദ് കബീര്‍ബാഖവി അടിവാട്, സിംസാറുല്‍ ഹഖ് ഹുദവി അബുദാബി, പേരോട് അബ്ദുറഹിമാന്‍സഖാഫി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഭാഷണം നടത്തി. ജഅഫര്‍ സാദിഖ്തങ്ങള്‍ കുമ്പോല്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, അബ്ദുറഹിമാന്‍ ഇബ്ബിച്ചികോയ(ബായാര്‍ തങ്ങള്‍) തുടങ്ങിയവര്‍ വിശിഷ്ടാത്ഥികളായി എത്തി. ഇന്ന്‌രാത്രി അബുസുഹില്‍ ഇ പി ഹംസ്സത്ത് സഅദി പ്രഭാഷണം നടത്തും. പി എംഇബ്‌റാഹിം മുസ്‌ലിയാര്‍ ബേക്കല്‍ വിശിഷ്ടാത്ഥിയായിരിക്കും. തുടര്‍ന്നുള്ളരാത്രികളില്‍ ഇ പി അബുബക്കര്‍ അല്‍ ഖാസിമി പത്താനാപുരം, ഷൗക്കത്ത് അലി വെള്ളമുണ്ട, അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ദേവര്‍ശോല, അബ്ദുല്‍മജീദ് ബാഖവി,അബ്ദുല്‍വഹാബ് നഹീമി കൊല്ലം, എം എ സലാഹുദീന്‍ സഖാഫി മാടന്നൂര്‍, ജി എസ്

അബ്ദുറഹിമാന്‍ മദനി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ജൈനുല്‍ ആബിദിന്‍തങ്ങള്‍ അല്‍ബുഖാരി കുന്നുകൈ, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ബുഖാരി പൊസോട്ട്, ഫസല്‍ കോയമ്മ തങ്ങള്‍(കുറാതങ്ങള്‍), അനീസ് റഹിമാന്‍ ബട്ക്കല്‍,ഡിലക്‌സ് ഉസ്താദ്, കെ എസ് അലിതങ്ങള്‍ കുമ്പോള്‍ തുടങ്ങിയവര്‍
വിശിഷ്ടാത്ഥിതികളായിരിക്കും. 21 ന് രാവിലെ പതിനായിരങ്ങള്‍ക്ക് നെയ് ചോര്‍പൊതി നല്‍കുന്നതോടെ ഉറുസീ സമാപിക്കും.
പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മറ്റി പ്രസിഡന്റ് ഹാജി പൂന അബ്ദുറഹിമാന്‍,ജനറല്‍ സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ട്രഷറര്‍ ഹനീഫ്‌നെല്ലിക്കുന്ന്, ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് ഹാജി ഇബ്‌റാഹിംകേളുവളപ്പില്‍, ഖാദര്‍ ബങ്കര, അബ്ദുതൈവളപ്പ് സംബന്ധിച്ചു.


evisionnews

keywords : nellikunn-uroos-rush

Post a Comment

0 Comments

Top Post Ad

Below Post Ad