Type Here to Get Search Results !

Bottom Ad

വ്യാജ മണല്‍പാസ് ബി.ജെ.പി കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്നു: ഖമറുദ്ദീന്‍

കാസര്‍കോട് (www.evisionnews.in): വ്യാജമണല്‍ പാസ് നിര്‍മാണം മുസ്‌ലിം ലീഗിന്റെ അറിവോടെയാണെന്ന ബി.ജെ.പിയുടെ ആരോപണം കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്നതിന് തുല്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പ്രസ്താവിച്ചു. 

വ്യാജ മണല്‍പാസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനോ നേതാക്കള്‍ക്കോ യാതൊരു ബന്ധവുമില്ല. പാര്‍ട്ടിയെ കരിവാരിതേച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ നീക്കം മുസ്ലിം ലീഗിനെ നല്ലപോലെ മനസ്സിലാക്കിയ പൊതുസമൂഹത്തിന് മുന്നില്‍ വിലപോവില്ല. 

കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. കേസ് അന്വേഷിക്കാന്‍ ഏതു ടീമിനെ ഏല്‍പ്പിച്ചാലും മുസ്ലിം ലീഗ് സ്വാഗതം ചെയ്യും. കേസില്‍പ്പെട്ടിട്ടുള്ള പ്രതികളെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതായും ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod-vyajamanalpass-mc kamaruddeen

Post a Comment

0 Comments

Top Post Ad

Below Post Ad