ബദിയടുക്ക : (www.evisionnews.in)കാസറഗോട് ഗവ. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷധിച്ച് ജനകീയ സമര സമിതി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒപ്പ് മതിലില്‍ അമ്മമാരുടെ കൂട്ടായ്മ ബുധനാഴ്ച്ച ഉച്ചക്ക് 2 മണിക്ക് നടത്തും. കൂട്ടായ്മ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഡന്‍ ഉദ്ഘാടനം ചെയ്യും. ജയശ്രീ അദ്യക്ഷത വഹിക്കും. രമ്യ ടീച്ചര്‍, പ്രമീള സി നായക്, സുധ ജയറാം, ആയ്ഷ പെര്‍ള, സവിത എം.പി, സൗമ്യ മഹേഷ്, അശ്വതി അശോകന്‍, സിന്ധു, ശ്രീദേവി, സുജാത്ത, സാജിത, ഗ്രേസി ഡിസൂസ, ഐമാവതി തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ മുഴുവന്‍ അമ്മമാരും സംബന്ധിക്കണമെന്ന് സമര സമിതി ഭാരവാഹികള്‍ അറിയിച്ചു
Keywords: Kasaragod-medical-oppumathil-badiyadukka-struggle

Post a Comment
0 Comments