Type Here to Get Search Results !

Bottom Ad

ഖാസിയുടെ മരണം: പുനരന്വേഷണം നടത്തണം -ഖമറുദ്ദീന്‍


കാസര്‍കോട് (www.evisionnews.in): ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ നിഗമനം തെറ്റാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ പുനരന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. 

ഇതു സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി 50,000ത്തോളം ഒപ്പ് ശേഖരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി, ഇ. അഹമ്മദ് എം.പി, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 

കൊലപാതകങ്ങളില്‍ അന്വേഷിക്കേണ്ട പല കാര്യങ്ങളും പാതിയില്‍ നിര്‍ത്തിയത് സംശയങ്ങള്‍ക്ക് ഇടവരുത്തുന്നതായും ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.


Keywords; Kasaragod-qazi-mc kamaruddeen-preinvestigation

Post a Comment

0 Comments

Top Post Ad

Below Post Ad