Type Here to Get Search Results !

Bottom Ad

മര്‍കസ് സമ്മേളന പ്രചരണ റാലി നടത്തി

ഉദുമ: (www.evisionnews.in)ഡിസംബര്‍ 18 മുതല്‍ 21 വരെ കോഴിക്കോട് കാരന്തൂരില്‍ നടക്കുന്ന സുന്നീ മര്‍കസിന്റെ 37 ാം വാര്‍ഷിക 17 ാം ബിരുദദാന മഹാസമ്മേളനത്തിന്റെ പ്രചരാണാര്‍ത്ഥം ഉദുമ എരോലില്‍ റാലിയും പൊതുസമ്മേളനവും നടത്തി.
എസ്.എസ്.എഫ് ഉദുമ ഡിവിഷന്‍ പ്രസിഡണ്ട് ആബിദ് സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. 
സഈദ് സഖാഫി എരോല്‍ അധ്യക്ഷത വഹിച്ചു. എസ്.എം.എ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. 
എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ സാദിഖ്, ജില്ലാ സംഘടന കാര്യ സെക്രട്ടറി അഷ്‌റഫ് കരിപ്പോടി, ഇ.എം മുഹമ്മദ് കുഞ്ഞി ഹാജി, മുനീര്‍ ആലിക്കുഞ്ഞി, അഹമ്മദ് കബീര്‍, നൗഫല്‍ മായിപ്പാടി, റിയാസ് ആമു, ആസിഫ് ഉളളാള്‍, റഫീഖ് അബ്ബാസ് നാസര്‍ എരോല്‍, അബ്ദുല്‍ ഖാദിര്‍ ആലികുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.അബ്ദുല്‍ റഹിമാന്‍ എരോല്‍ സ്വാഗതവും സിയാസ് ബങ്കണ നന്ദിയും പറഞ്ഞു.

keywords : markas-rally-uduma

Post a Comment

0 Comments

Top Post Ad

Below Post Ad