നീലേശ്വരം: (www.evisionnews.in) നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറേയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ പ്രതികളായ ആറ് പേര്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. നീലേശ്വരം തൈക്കടപ്പുറത്തെ ശരീഫ്, നബീല്‍, റഷീദ്, അശ്‌റഫ്, റിയാസ്, റാഫി എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണ വേളയില്‍ സമന്‍സയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ്. 2010 ലാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം കടിഞ്ഞിമൂലയിലെ മുഹമ്മദ് കുഞ്ഞി ചികിത്സാപിഴവ് മൂലം മരണപ്പെട്ടുവെന്നാരോപിച്ചായിരുന്നു ആശുപത്രിയില്‍ അക്രണം നടത്തിയത്.
Keywords: Thejaswini hospital, doctor, workers, Nileshwar, Hosdurg court

Post a Comment
0 Comments