കാസര്‍ഗോഡ്: (www.evisionnews.in)യുവ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ കെ.എസ്.യു വഹിക്കുന്ന പങ്ക് വലുതാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.കെ.എസ്.യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണമെഡല്‍ നേടിയ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം, സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നൂറ് മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ജ്യോതിപ്രസാദ്, ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണ്ണം നേടിയ ആതിര എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.
ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനപ്രകാരം കായിക താരങ്ങള്‍ക്ക് ഗവമെന്റ്ിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ: സി.കെ ശ്രീധരന്‍, കെ.നീലകണ്ഠന്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, പി.കെ ഫൈസല്‍, കെ.കെ രാജേന്ദ്രന്‍, അഡ്വ വിനോദ് കുമാര്‍, ശ്രീജിത്ത് മാടക്കല്‍, അഡ്വ ഗോവിന്ദന്‍ നായര്‍, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ കെ.ആര്‍.കാര്‍ത്തികേയന്‍,രതീഷ് ഇരിയ,പ്രജീഷ് രാജ് കുട്ട്യാനം എന്നിവര്‍ പ്രസംഗിച്ചു.
keywords : youhts-ksu-share-big-ap-anilkumar


Post a Comment
0 Comments