ശ്രീകാന്തും സുഹൃത്തുക്കളും വി എസ് അച്ചുതാനന്ദനോടൊപ്പമുള്ള ഫോട്ടോ വാട്‌സ് അപ്പിലൂടെ വ്യാപകമായി പ്രചരിച്ച് തുടങ്ങി.
സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നെങ്കിലും ശ്രീകാന്ത് പാര്‍ട്ടി അടിസ്ഥാന വര്‍ഗ്ഗ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ നിന്ന് പിന്നോട്ട് പോയതിനാലാണ് പാര്‍ട്ടിയില്‍ നിന്നും അകന്നതും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ അടുത്തതും. ചോദ്യം ചെയ്യലില്‍ ശ്രീകാന്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഈ യുവാവ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി അടുക്കാന്‍ തുടങ്ങിയത്.
അതിനു മുമ്പ് ബാലസംഘത്തിന്റെയും എസ് എഫ് ഐ യുടെയും ഡി വൈ എഫ് ഐ യുടെയും മുന്‍ നിര പ്രവര്‍ത്തകനായിരുന്നു ശ്രീകാന്ത്. സി പി എം പാലേത്തര ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി നല്ല സൗഹൃദമുള്ള വ്യക്തിയും കൂടിയാണദ്ദേഹം.
പാലക്കാട് ശ്രീകാന്തിനോടൊപ്പം പിടിയിലായ അരുണ്‍ ബാലനും സി പി എമ്മിന്റെ സഹയാത്രികനായിരുന്നു. സി പി എമ്മിലൂടെ വളര്‍ന്നു വന്ന അരുണ്‍ ബാലന്‍ പിന്നീട് മാവോയിസ്റ്റ് വാദിയായി മാറിയത് ആഴമേറിയ വായനയിലൂടെയും ചിന്തകളിലൂടെയുമാണ്.
അരുണും സഹോദരനും എസ് എഫ് ഐ യുടെസജീവപ്രവര്‍ത്തകനായിരുന്നു. ഡി വൈ എഫ് ഐ തെക്കുമ്പാട് യൂണിറ്റ് അംഗമാണ് അരുണ്‍.പാര്‍ട്ടിയില്‍ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നവരോട് അടുപ്പം കാട്ടിയ അരുണ്‍ പിന്നീട് സംഘടനയില്‍ സജീവമല്ലാതായി.
Keywords; kasaragod-kanhangad-mavoist

Post a Comment
0 Comments